നല്ല കഥാപാത്രത്തിനുവേണ്ടി കാത്തിരിക്കുന്നു: സിനിമയിലേക്ക് തിരിച്ചുവരും, പക്ഷെ ഇവരോടൊപ്പം അഭിനയിക്കില്ലെന്ന് പാര്‍വ്വതി!

മലയാളികള്‍ തിരിച്ച്‌ വരാന്‍ ആഗ്രഹിക്കുന്ന നടിമാരിലൊരാളാണ് പാര്‍വ്വതി. ജയറാമിനു പിന്നാലെ കാളിദാസും നായക നിരയില്‍ കാലെടുത്തുവെച്ചപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത് പാര്‍വ്വതിയുടെ വിശേഷങ്ങളാണ്. പാര്‍വ്വതി സിനിമയിലേക്ക് വരുമോ എന്നാണ് ജയറാമിനോടും മകനോടും എല്ലാവരുടെയും ചോദ്യം. അച്ഛനും മകനും താന്‍ സിനിമയിലേക്ക് വരണമെന്നാണ് ആഗ്രഹമെന്ന് പാര്‍വ്വതി പറയുന്നു.

സിനിമയിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് പറയില്ല. നല്ല കഥാപാത്രം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും പാര്‍വ്വതി പറഞ്ഞു.

ജയറാമും മക്കളും ഈ കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണയാണ്. കണ്ണന്‍ എന്നോട് പറഞ്ഞിരുന്നു അവന്റെ അമ്മ കഥാപാത്രമായി തിരിച്ചു വന്നുകൂടേയെന്ന്. എന്നെ സംബന്ധിച്ച്‌ അവനെ ആശ്രയിച്ച്‌ സിനിമയിലേയ്ക്കു വരാന്‍ താല്‍പ്പര്യമില്ല.

എന്റെ സ്വപ്നം എന്റെ കഥാപാത്രങ്ങള്‍ മികച്ചതായിരിക്കണമെന്നതാണ്. കണ്ണന്റെ അമ്മയായി സ്‌ക്രീനില്‍ അഭിനയിക്കാന്‍ എന്നേക്കാള്‍ നല്ല നടിമാരുണ്ട്. ജയറാമിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. സിനിമയില്‍ വ്യത്യസ്തത അനുഭവപ്പെടാന്‍ ഞങ്ങള്‍ക്കു പകരം കണ്ണന്റെ മാതാപിതാക്കളായി മറ്റു താരങ്ങള്‍ അഭിനയിക്കുന്നത് തന്നെയാണ് നല്ലത്.

നല്ല കഥാപാത്രങ്ങള്‍ ലഭിച്ച്‌ സിനിമയിലേയ്ക്ക് തിരിച്ചു വരണമെന്ന് വലിയ ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെ വന്നാലും ജയറാമിന്റെയും കണ്ണന്റെയും കൂടെ അഭിനയിക്കില്ലെന്നും പാര്‍വ്വതി പറയുന്നു.

Source : 

Leave a Reply

Your email address will not be published. Required fields are marked *