പഞ്ചാബി ഗായകന് ഗുരുവിന്ദര്‍ ബ്രാറിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. സൊഹാജ് പ്രീത് ആണ് ജീവനൊടുക്കിയത്.
നാടകകൃത്ത് അജ്മര്‍ സിംഗ് അലോകിന്റെ മകളാണ് സൊഹാജ്. ചൊവ്വാഴ്ച പഞ്ചാബിലെ ബാത്തിന്ഡയിലാണ് സംഭവം.
ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.വിയ വാലാഹ് ദിന്, പെഹ്ല പെഹ്ല പ്യാര് തുടങ്ങിയ ഗാനങ്ങളിലൂടെ പ്രശസ്തനാണ് ഗുരുവിന്ദര്‍ ബ്രാര്‍.
സംഗീത നാടക് അക്കാദമി പുരസ്കാര ജേതാവാണ് അജമര് സിംഗ്. 2017 ജൂണ്‍ 15നായിരുന്നു അജ്മര്‍ അന്തരിച്ചത്.
Source :