കീരിക്കാടന്‍ ജോസല്ലേ? അല്ല…, അല്ലേ? അതെ.. കീരിക്കാടന്‍ ജോസ് മോഹന്‍ലാലിന്റെ മാത്രമല്ല മോഹന്‍രാജിന്റെയും ജീവിതം തകര്‍ത്തു!!

വര്‍ഷങ്ങള്‍ക്ക് മുമ്ബിറങ്ങിയ മോഹന്‍ലാല്‍-സിബിമലയില്‍ ചിത്രം കിരീടം അന്നും ഇന്നുമെന്നും മലയാളികള്‍ക്ക് ആവേശമാണ്. ചിത്രത്തിലെ സേതുമാധവനെ മലയാളികള്‍ നെഞ്ചിലേറ്റിയത് പോലെ ചിത്രത്തിലെ വില്ലന്‍ കീരിക്കാടന്‍ ജോസിനെയും മലയാളികള്‍ മറക്കാന്‍ ഇടയില്ല. സേതുമാധവന്റെ ജീവിതം തകര്‍ത്ത കീരിക്കാടന്‍ ജോസ് കീരിക്കാടന്റെ തന്നെ ജീവിതം തകര്‍ത്തുകളഞ്ഞു. ചിത്രത്തില്‍ കീരിക്കാടനായെത്തിയത് മോഹന്‍രാജായിരുന്നു.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍രാജ് തന്റെ ജീവിതം തകര്‍ത്ത ആ കഥാപാത്രത്തെ കുറിച്ച്‌ മനസ്സു തുറക്കുന്നത്. കീരിക്കാടന്‍ ജോസല്ലേന്ന് ചോദിച്ചാല്‍ അല്ലെന്ന് പറയും മോഹന്‍രാജ്. കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് നിങ്ങളല്ലേന്ന് ചോദിച്ചാല്‍ അതെയെന്ന് പറയും. ഒരു കാര്യം കൂടി മോഹന്‍രാജ് പറയും. കിരീടത്തില്‍ സേതുമാധവനെ അവതരിപ്പിച്ച മോഹന്‍ലാലിനെ നിങ്ങള്‍ സേതുമാധവനെന്നാണോ വിളിക്കുന്നതെന്ന് അദ്ദേഹം ചോദിക്കും.

29 വര്‍ഷമായി സിബിമലയില്‍ ചിത്രം കിരീടം ഇറങ്ങിയിട്ട്. കിരീടം മോഹന്‍രാജിന് വഴിത്തിരിവായെങ്കിലും അദ്ദേഹത്തിന്റെ ജീവിതം തകര്‍ത്തുകളഞ്ഞു. മോഹന്‍രാജ് സിനിമയില്‍ എത്തിയത് തികച്ചും ആകസ്മികമായാണ്. ചെന്നൈയില്‍ ജോലി ചെയ്യുന്ന കാലത്താണ് ആണ്‍കളെ നമ്ബാതെ, കഴുമലൈ കള്ളന്‍ എന്നീ ചി്ത്രങ്ങളില്‍ മോഹന്‍രാജ് ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സംവിധായകന്‍ കലാധരനാണ് മോഹന്‍രാജിനെ കീരിക്കാടനാക്കിയത്. അദ്ദേഹമാണ് മോഹന്‍രാജിനെ കിരീടം സെറ്റിലേയ്ക്ക് കൊണ്ടു പോകുന്നത്.

കിരീടത്തില്‍ ആദ്യം കീരിക്കാടനാക്കാന്‍ ഉദ്ദേശിച്ചിരുന്നത് മോഹന്‍രാജിനെയായിരുന്നില്ല. അതും ആകസ്മികമായിരുന്നു. കന്നടയിലെ പ്രമുഖ നടനെയായിരുന്നു ആ സ്ഥാനത്ത് ആദ്യം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണ ദിവസം ആ നടന് സെറ്റില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. അവിടെ കലാധരന്റെ മുറിയില്‍ വെച്ച്‌ മോഹന്‍രാജിനെ സംവിധായകന്‍ കാണാനിടയായി. സംവിധായകന്റെ കണ്ണില്‍ മോഹന്‍രാജിനെ കീരിക്കാടനായി കണ്ടു. ശേഷം ലോഹിതദാസും മോഹന്‍രാജിനെ കാണാനെത്തിയിരുന്നു. ഹോട്ടലിലെ ലിഫ്റ്റിനടുത്ത് വെച്ച്‌ ലോഹിതദാസ് മോഹന്‍രാജിനെ ഒന്നേ നോക്കിയുള്ളൂവെന്ന് താരം. ആ നോട്ടമായിരുന്നു മോഹന്‍രാജിന്റെ ജീവിതത്തിന് വഴിത്തിരിവായതും ജീവിതം തകര്‍ത്തതും.

കീരിക്കാടനെ പോലൊരു വേഷം ഇനി തേടിവരില്ലെന്നറിയാം. എന്നാലും എന്നും ഓര്‍ക്കാന്‍ പറ്റുന്ന നല്ലൊരു കഥാപാത്രം കൂടി ചെയ്താല്‍ കൊള്ളാമെന്നും അത്തരമൊരു കഥാപാത്രം കൂടി ചെയ്താല്‍ കൊള്ളാമെന്നുണ്ടും അത്തരമൊരു കഥാപാത്രവുമായി ഏതെങ്കിലുമൊരു സംവിധായകന്‍ വരുമെന്ന് പ്രതീക്ഷിക്കാമെന്നും മോഹന്‍രാജ് വ്യക്തമാക്കി.

കിരീടത്തിലൂടെ മോഹന്‍രാജ് മലയാളത്തിലെ അറിയപ്പെടുന്ന വില്ലന്‍മാരിലൊരാളായി മാറി. മലയാളം, തമിഴ്, തെലുങ്ക് കൂടാതെ രണ്ടു ജപ്പാനീസ് ചിത്രങ്ങളിലും അഭിനയിച്ച്‌ പ്രശസ്തി നേടിയപ്പോള്‍ ചിലര്‍ക്ക് കല്ലുകടിതോന്നി അദ്ദേഹത്തിനോട്. കേന്ദ്രസര്‍വ്വീസില്‍ ജോലി ചെയ്യുമ്ബോള്‍ സര്‍ക്കാരില്‍ നിന്ന് അനുവാദം വാങ്ങണമെന്നും അതൊന്നും ചെയ്യാതെയാണ് മോഹന്‍രാജ് സിനിമയില്‍ അഭിനയിച്ചതെന്നും ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തിയതോടെ പുള്ളിയുടെ ജോലി തെറിച്ചു.

മേലുദ്യോഗസ്ഥരുടെ ഇടപെടലും ഇതിന് കാരണമായി. അന്നു മുതല്‍ തുടങ്ങിയ നിയമപോരാട്ടത്തിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍രാജിന് നീതി ലഭിക്കുന്നത്. എന്നാല്‍ ഈ നിയമപോരാട്ടം ഗുണം ചെയ്തില്ല. 2010ല്‍ ജോലിയ്ക്ക് തിരികെ കയറിയെങ്കിലും അധികം വാകാതെ തന്നെ മോഹന്‍രാജ് ജോലിയില്‍ നിന്നും സ്വമേധയാ വിരമിച്ചു. കൂടെയുള്ള സഹപ്രവര്‍ത്തകരുടെ മോശം പെരുമാറ്റം കാരണവും സിനിമയില്‍ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു രാജി. എന്നാല്‍ മലയാള സിനിമയില്‍ ന്യൂജെന്‍ പ്രതിഭാസം വന്നതോടെ വില്ലമാരുടെ പണി പോയി.

Source : 

മമ്മൂട്ടിയുടെ നായികയായി അനുഷ്‌ക ഷെട്ടി എത്തുന്നു….

ആരാധകര്‍ക്ക് ഇനി കാത്തിരിപ്പിന്റെ നാളുകള്‍. മമ്മൂട്ടിയുടെ നായികയായി അനുഷ്‌ക ഷെട്ടിയെത്തുന്നു. പരോള്‍ സംവിധായകന്‍ ശരത് സന്ദിതാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പരോളിനു ശേഷം ഉടന്‍ തന്നെ ഈ ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘മമ്മൂട്ടിയെ നായകനാക്കി ചെയ്യാന്‍ തീരുമാനിച്ച ആദ്യ ചിത്രം പരോളായിരുന്നില്ല എന്നതാണ് വാസ്തവം. അത് വലിയ പ്രോജക്ടായിരുന്നു. നായികയായി അനുഷ്‌ക ഷെട്ടിയെയാണ് ഉദ്ദേശിച്ചിരുന്നത്. ആ സിനിമ ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ കാരണം മാറ്റി വെയ്‌ക്കേണ്ടതായി വന്നു’

പരോള്‍ കഴിഞ്ഞാലുടന്‍ തന്നെ ഈ ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക് കടക്കാനാണ് തീരുമാനം. ഫിക്ഷന്‍ ചിത്രമായിരിക്കും ഇത് ചെന്നൈയിലെ പ്രശസ്തനായ ഒരു എഴുത്തുകാരനാണ് ഈ സിനിമയ്ക്കായി തിരക്കഥ രചിക്കുന്നത് . കഥയും ആ വ്യക്തിയുടേത് തന്നെയാണ്. റൊമാന്റികും പെര്‍ഫോമന്‍സ് ഓറിയന്റഡ് ചിത്രവുമായിരിക്കും ഇത്. ആ ചിത്രത്തിനായുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ് . തീര്‍ച്ചയായും മമ്മൂട്ടി എന്ന നടനെ സ്‌നേഹിക്കുന്നവര്‍ക്കുള്ള വലിയ സമ്മാനമായിരിക്കുമെന്ന് സംശയമില്ലെന്നും ശരത് പറഞ്ഞു.

ബാഹുബലി പാകിസ്താനിലേയ്ക്ക്, രാജമൗലി പ്രത്യേക അതിഥി

ഇന്ത്യാ-പാക് സംഘര്‍ഷം അതിര്‍ത്തിയില്‍ മാത്രമല്ല. വെള്ളിത്തിരയിലും രൂക്ഷമാണ് സംഘര്‍ഷം. ബാേളിവുഡ് ചിത്രങ്ങള്‍ക്ക് ഇപ്പോഴും പാകിസ്താനില്‍ പച്ചക്കൊടിയില്ല. പാക് താരങ്ങള്‍ ഇന്ത്യയില്‍ വന്നാലും പുകിലാണ്. എന്നാല്‍, എസ്.എസ്. രാജമൗലിക്കും ബാഹുബലിക്കും അതിര്‍ത്തിത്തര്‍ക്കവും രാഷ്ട്രീയ സംഘര്‍ഷവുമൊന്നും ബാധകമല്ല. ബോക്സ് ഓഫീസിന്റെ സകല റെക്കോഡുകളും ഭേദിച്ച്‌ മുന്നേറുന്ന ബാഹുബലി പാക് സ്ക്രീനിലും നിറഞ്ഞുനില്‍ക്കാന്‍ ഒരുങ്ങുകയാണ്.

പാകിസ്താന്‍ രാജ്യാന്തര ചലച്ചിത്രമേളയിലാണ് ബാഹുബലി പ്രദര്‍ശിപ്പിക്കുന്നത്. മാര്‍ച്ച്‌ 29ന് തുടങ്ങി ഏപ്രില്‍ ഒന്നിന് അവസാനിക്കുന്ന മേളയില്‍ ബാഹുബലി ഉള്‍പ്പടെ അഞ്ച് ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ രാജമൗലിക്ക് പാകിസ്താനില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ട്. ചലച്ചിത്രമേളയില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കാനാണ് രാജമൗലിക്ക് ക്ഷണം ലഭിച്ചത്.

രാജമൗലി തന്നെയാണ് തനിക്ക് ക്ഷണം ലഭിച്ച വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.

ബാഹുബലി എനിക്ക് നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും ആവേശം പകരുന്ന ഒന്നാണ് പാകിസ്താനു ലഭിച്ച ക്ഷണം. തന്നെ ക്ഷണിച്ചതിന് പാക്‌സിതാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള നന്ദി രാജമൗലി കുറിച്ചു . എന്നാല്‍ ക്ഷണം സ്വീകരിച്ച്‌ രാജമൗലി പാകിസ്താനില്‍ പോകുമോ എന്നത് തീരുമാനമായിട്ടില്ല.

 

ജൂനിയര്‍ എന്‍.ടി.ആര്‍, റാം ചരണ്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ തിരക്കിലാണ് രാജമൗലി ഇപ്പോള്‍.

Source : 

നല്ല കഥാപാത്രത്തിനുവേണ്ടി കാത്തിരിക്കുന്നു: സിനിമയിലേക്ക് തിരിച്ചുവരും, പക്ഷെ ഇവരോടൊപ്പം അഭിനയിക്കില്ലെന്ന് പാര്‍വ്വതി!

മലയാളികള്‍ തിരിച്ച്‌ വരാന്‍ ആഗ്രഹിക്കുന്ന നടിമാരിലൊരാളാണ് പാര്‍വ്വതി. ജയറാമിനു പിന്നാലെ കാളിദാസും നായക നിരയില്‍ കാലെടുത്തുവെച്ചപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത് പാര്‍വ്വതിയുടെ വിശേഷങ്ങളാണ്. പാര്‍വ്വതി സിനിമയിലേക്ക് വരുമോ എന്നാണ് ജയറാമിനോടും മകനോടും എല്ലാവരുടെയും ചോദ്യം. അച്ഛനും മകനും താന്‍ സിനിമയിലേക്ക് വരണമെന്നാണ് ആഗ്രഹമെന്ന് പാര്‍വ്വതി പറയുന്നു.

സിനിമയിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് പറയില്ല. നല്ല കഥാപാത്രം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും പാര്‍വ്വതി പറഞ്ഞു.

ജയറാമും മക്കളും ഈ കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണയാണ്. കണ്ണന്‍ എന്നോട് പറഞ്ഞിരുന്നു അവന്റെ അമ്മ കഥാപാത്രമായി തിരിച്ചു വന്നുകൂടേയെന്ന്. എന്നെ സംബന്ധിച്ച്‌ അവനെ ആശ്രയിച്ച്‌ സിനിമയിലേയ്ക്കു വരാന്‍ താല്‍പ്പര്യമില്ല.

എന്റെ സ്വപ്നം എന്റെ കഥാപാത്രങ്ങള്‍ മികച്ചതായിരിക്കണമെന്നതാണ്. കണ്ണന്റെ അമ്മയായി സ്‌ക്രീനില്‍ അഭിനയിക്കാന്‍ എന്നേക്കാള്‍ നല്ല നടിമാരുണ്ട്. ജയറാമിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. സിനിമയില്‍ വ്യത്യസ്തത അനുഭവപ്പെടാന്‍ ഞങ്ങള്‍ക്കു പകരം കണ്ണന്റെ മാതാപിതാക്കളായി മറ്റു താരങ്ങള്‍ അഭിനയിക്കുന്നത് തന്നെയാണ് നല്ലത്.

നല്ല കഥാപാത്രങ്ങള്‍ ലഭിച്ച്‌ സിനിമയിലേയ്ക്ക് തിരിച്ചു വരണമെന്ന് വലിയ ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെ വന്നാലും ജയറാമിന്റെയും കണ്ണന്റെയും കൂടെ അഭിനയിക്കില്ലെന്നും പാര്‍വ്വതി പറയുന്നു.

Source : 

ബോക്സ് ഓഫീസ് കളക്ഷനിലും മുന്നേറ്റം; ഇരയ്ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണം

ഉണ്ണിമുകുന്ദന്‍, ഗോകുല്‍ സുരേഷ് ഗോപി എന്നിവരെ നായകരാക്കി സൈജു എസ് സംവിധാനം നിര്‍വഹിച്ച പുതിയ ചിത്രം ഇരയ്ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണം. അടുത്ത കാലത്ത് മലയാള സിനിമാ കണ്ടിട്ടുള്ള മികച്ച ഒരു മാസ് ത്രില്ലറാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഉണ്ണിമുകുന്ദന്‍, ഗോകുല്‍ സുരേഷ് ഗോപി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഇരയുടെ സംവിധാനം നവാഗത സംവിധായകനായ സൈജുഎസ് ആണ്. സംവിധായകന്‍ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ചിത്രത്തിന്റെ ഈ മികച്ച റിപ്പോര്‍ട്ടുകള്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്.ചിത്രം പത്ത് ദിവസങ്ങളില്‍ നിന്നായി അഞ്ച് കോടിയിലധികം രൂപയാണ് സ്വന്തമാക്കിയത്.

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഇനിഷ്യന്‍ കളക്ഷനാണ് ഇരയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രം തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്

ഏതൊക്കെ രേഖകള്‍ ദിലീപിന് നല്‍കാമെന്ന് വ്യക്തമാക്കണമെന്ന് കോടതി

നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നത് വിചാരണ കോടതി ഏപ്രില്‍ 11ലേക്ക് മാറ്റിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ഏതൊക്കെ രേഖകള്‍ പ്രതിഭാഗത്തിന് നല്‍കാമെന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ നിലപാട് അറിയിക്കണം. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ നല്‍കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം ഹൈക്കോടതിയാണ് നിലവില്‍ പരിഗണിക്കുന്നത്.

ഒരു മലയാള ചലച്ചിത്ര നടനാണ് ദിലീപ്. യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള. 1968 ഒക്ടോബർ 27-ന് ആലുവയ്ക്കടുത്ത് ദേശത്ത് പത്മനാഭൻ പിള്ളയുടെയും സരോജയുടെയും മൂത്ത മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവൻ (പത്താം ക്ലാസ്സ് 1985) തുടർന്ന് ആലുവ യു.സി. കോളജ് (പ്രീ-ഡിഗ്രി, തേഡ് ഗ്രൂപ്പ് – 1987 ), എറണാകുളം മഹാരാജാസ് കോളജ് (ബി.എ. എക്കണോമിക്‌‌സ് ,1990 ) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സർക്കാരിന്റെ മികച്ച നടനുള്ള 2011-ലെ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു.

ആറ്റുമണലിന് ശേഷം വീണ്ടുമൊരു ലാലേട്ടന്‍ പാട്ട്; ഇത്തവണ ശ്രേയക്കൊപ്പം നീരാളിയില്‍

മോഹന്‍ലാല്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. റണ്‍ ബേബി റണ്ണിലെ ആറ്റുമണല്‍ പായയില്‍ എന്ന ഹിറ്റ് ഗാനത്തിന് ശേഷം വീണ്ടുമൊരു ഹിറ്റ് ഗാനവുമായി മോഹന്‍ലാല്‍ എത്തുന്നു.

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ ഒരുക്കുന്ന ചിത്രമായ നീരാളിയിലാണ് താരം പാടുന്നത്. ചിത്രത്തിന്റൈ ചിത്രീകരണം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം നദിയാ മൊയ്തുവും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രം കൂടിയാണിത്.

ഇന്ത്യന്‍ ഗായിക ശ്രേയാ ഘോഷാലിനൊപ്പമാണ് ഇത്തവണ മോഹന്‍ലാല്‍ പാടുന്നത്. ഇരുവരും ചേര്‍ന്നാലപിക്കുന്നത് ഒരു പ്രണയ ഗാനമെന്നാണ് സൂചന. പ്രമുഖ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയാണ് സംഗീതം.

 Source : 

പഞ്ചാബി ഗായകന്‍ ഗുരുവിന്ദര്‍ ബ്രാറിന്റെ ഭാര്യ ആത്മഹത്യ ചെയ്തു..!

പഞ്ചാബി ഗായകന്‍ ഗുരുവിന്ദര്‍ ബ്രാറിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. സൊഹാജ് പ്രീത് ആണ് ജീവനൊടുക്കിയത്.

നാടകകൃത്ത് അജ്മര്‍ സിംഗ് അലോകിന്റെ മകളാണ് സൊഹാജ്. ചൊവ്വാഴ്ച പഞ്ചാബിലെ ബാത്തിന്‍ഡയിലാണ് സംഭവം.

ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.വിയ വാലാഹ് ദിന്‍, പെഹ്ല പെഹ്ല പ്യാര്‍ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രശസ്തനാണ് ഗുരുവിന്ദര്‍ ബ്രാര്‍.

സംഗീത നാടക് അക്കാദമി പുരസ്‌കാര ജേതാവാണ് അജമര്‍ സിംഗ്. 2017 ജൂണ്‍ 15നായിരുന്നു അജ്മര്‍ അന്തരിച്ചത്.

Source : 

വളരെയധികം സഹായിയാണ് ഭായി ; സല്‍മാന്‍ഖാനെ കുറിച്ച്‌ വരുണ്‍ ധവാന്‍..!

സല്‍മാന്‍ ഖാന്‍ നായകനായ ജഡ്‌വയുടെ റീമേക്കില്‍ അഭിനയിച്ച വരുണ്‍ ധവാന്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ഖാനെ കുറിച്ച്‌ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്.

വളരെയധികം സഹായിയാണ് സല്‍മാന്‍ഖാന്‍ എന്നാണ് വരുണ്‍ പറയുന്നത്.

ചോദ്യോത്തരവേളയില്‍ സല്‍മാന്‍ ഖാനെ കുറിച്ച്‌ എന്താണ് അഭിപ്രായമെന്ന ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് വരുണ്‍ ഇങ്ങനെ പറഞ്ഞത്.

ഭായി (സല്‍മാന്‍) ഏറ്റവും മികച്ചതും സഹായിയുമായ മനുഷ്യനാണ്, വരുണ്‍ പറഞ്ഞു. കൂടാതെ ഒരു ആരാധകന്‍ വരുണിന്റെ അഭിനയത്തെ പ്രശംസിച്ചപ്പോള്‍, താന്‍ സ്വയം പരിമിതപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു.

Source : 

സര്‍, ഇനി ഒരു യുവസംവിധായകനോടും ഇങ്ങനെ ചെയ്യരുത്: ഗൗതം മേനോനെതിരെ കാര്‍ത്തിക്

ധ്രുവങ്ങള്‍ പതിനാറ് എന്ന സിനിമയിലൂടെ പ്രേക്ഷകരെ വിസമയിപ്പിച്ച യുവസംവിധായകന്‍ കാര്‍ത്തിക് നരേന്‍ സംവിധായകന്‍ ഗൗതം വാസുദേവ മേനോനെതിരെ രംഗത്ത്. തന്റെ പുതിയ ചിത്രമായ നരകാസുരന്റെ പണിപ്പുരയിലാണ് കാര്‍ത്തിക് ഇപ്പോള്‍. ഗൗതം മേനോന്റെ നിര്‍മാണ കമ്ബനി ഒന്‍ട്രാഡ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.

ഗൗതം മേനോന്‍ ചിത്രത്തിനായി പണം നല്‍കുന്നില്ലെന്നും ഇത് കാര്‍ത്തികിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൗതം മേനോന്റെ പേര് എടുത്തു പറയാതെയുള്ള കാര്‍ത്തികിന്റെ ട്വീറ്റ് വഞ്ചിക്കപ്പെട്ടതിന്റെ സൂചനയാണ് തരുന്നത്.

ചില സമയങ്ങളില്‍ അസ്ഥാനത്തെ വിശ്വസം നിങ്ങളെ കൊല്ലും. ഒരു കാര്യത്തിന് ഇറങ്ങി തിരിക്കുമ്ബോള്‍ നാം ഒന്നിലേറെ തവണ ചിന്തിക്കേണ്ടിയിരിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് നമ്മുടെ ആഗ്രഹം കശാപ്പ് ചെയ്യപ്പെടുന്നതാണ് അവസാനം കാണേണ്ടി വരുന്നത്- കാര്‍ത്തിക് കുറിച്ചു.

കാര്‍ത്തികിന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ഗൗതം മേനോന്‍ ഇങ്ങനെക്കുറിച്ചു. ചെന്നൈ സൂപ്പര്‍ കിംങ്‌സിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന്റെ കൂട്ടത്തിലാണ് കാര്‍ത്തികിന്റെ പേര് പരാമര്‍ശിക്കാതെ മറുപടി പറഞ്ഞത്.

‘ഒരു കൂട്ടുക്കെട്ട് ഉണ്ടാക്കി എടുക്കുന്നതിന് പകരം ചില യുവസംവിധായകര്‍ തന്റെ ആഗ്രഹങ്ങള്‍ കശാപ്പ് ചെയ്യപ്പെടുന്നു എന്ന് പരിതപിക്കുകയാണ്.’

ഗൗതം മേനോന്റെ ട്വീറ്റി് റീട്വീറ്റ് ചെയ്ത കാര്‍ത്തിക് ഇങ്ങനെ മറുപടി നല്‍കി.

‘എല്ലാവരും എതിര്‍ത്തിട്ടും ഞാന്‍ താങ്കളെ വിശ്വസിക്കുകയായിരുന്നു. എന്നാല്‍ എന്നെ താങ്കള്‍ വിലക്കെട്ട വസ്തുവിനെപ്പോലെ കരുതി. ഓടി പോകുന്നതിനേക്കാള്‍ നല്ലത് പരിതപിക്കുകയാണ് എന്ന് തോന്നി. ഒരു യുവസംവിധായകരോടും താങ്കള്‍ ഇങ്ങനെ ചെയ്യരുത്. അത് വല്ലാതെ വേദനിപ്പിക്കുന്നു.’

കാര്‍ത്തികിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ നരകസുരന്‍ മെയ് മാസത്തില്‍ പുറത്തിറങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ്ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ചിത്രമാണ് നരഗാസുരന്‍

Source :