മധുവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിനു ദൃക്‌സാക്ഷികളായിരുന്ന രണ്ടു സ്ത്രീകളുടെ മൊഴി പോലീസ് ഇനിയും രേഖപ്പെടുത്താത്തതില്‍ ദുരൂഹത..

see url

കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന് ദൃക്‌സാക്ഷികളായിരുന്ന രണ്ടു സ്ത്രീകളുടെ മൊഴി പോലീസ് ഇനിയും രേഖപ്പെടുത്താത്തത് ദുരൂഹമായി തുടരുന്നു. മധുവിന്റെ ദാരുണാന്ത്യം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്ബോഴും എന്തുകൊണ്ട് പ്രധാന സാക്ഷികളെ പോലീസ് അവഗണിക്കുന്നുവെന്ന ചോദ്യവുമായി മധുവിന്റെ അമ്മ മല്ലിയും സഹോദരി ചന്ദ്രികയുമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഗളിയില്‍ താമസിച്ച്‌ കുടുംബശ്രീ കോഡിനേറ്റര്‍മാരായി ജോലി ചെയ്യുന്ന ലക്ഷ്മി, സിന്ധുഷ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്താത്തത്.

buy zyvox online ഇവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഈ മാസം അഞ്ചിന് അന്വേഷണദ്യോഗസ്ഥന് അപേക്ഷ നല്‍കിയിട്ടും നടപടിയില്ലാത്തതിനാലാണ് ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്ക് അഭിഭാഷക കെ.കെ. പ്രീത മുഖാന്തിരം ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഉടുവസ്ത്രം അഴിച്ച്‌ കൈകള്‍ ബന്ധിച്ച നിലയില്‍ മധുവിനെ നാട്ടില്‍ കൊണ്ടുവരുന്ന സംഭവത്തിനും മധുവിനു നേര്‍ക്കുണ്ടായ ആക്രമണങ്ങള്‍ക്കും ഇവര്‍ സാക്ഷികളാണെന്ന് അന്ന് വിവിധ വാര്‍ത്താചാനലുകള്‍ വഴി പുറംലോകമറിഞ്ഞതാണ്. മാധ്യമങ്ങള്‍ വഴി ഇക്കാര്യങ്ങള്‍ വെളിപ്പെട്ടിട്ടും മൊഴിയെടുക്കാന്‍ വൈകുന്നത് ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Source : 

മറഡോണയോളം മികച്ച താരമല്ല മെസി: ബാറ്റിസ്റ്റൂട്ട

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസി മറഡോണയോളം മികച്ച താരമല്ലെന്ന് ഇതിഹാസ താരം ബാറ്റിസ്റ്റൂട്ട. മറഡോണയാണ് എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമെന്നും മുന്‍ അര്‍ജന്‍റീനന്‍ താരം പറയുന്നു.

മറഡോണ അര്‍ജന്‍റീയയെ പലതരത്തിലും പ്രതിനിധീകരിച്ചിരുന്നു. അത് ഫുട്ബോള്‍ മാത്രമായിരുന്നില്ല. സാങ്കേതികമായി മെസി ചിലപ്പോള്‍ മറഡോണയെക്കാള്‍ മികച്ചവനായിരിക്കും. എന്നാല്‍ മറഡോണയെക്കാള്‍ വലിയ പ്രതിഭാസമാണെന്ന് പറയാനാവില്ല. മറഡോണ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പ്രതിഭാസമായിരുന്നു.

അദേഹം കളിക്കുമ്ബോള്‍ പ്രത്യേക തരം ഊര്‍ജമുണ്ടായിരുന്നു. ഒരു സ്റ്റേഡിയത്തെ മുഴുവന്‍ ജീവന്‍ വെപ്പിക്കാന്‍ മറഡോണയ്ക്ക് സാധിക്കും. എല്ലാവരും അയാളിലേക്ക് തന്നെ നോക്കിയിരിക്കും. ഒരുമിച്ച്‌ കളിച്ചവര്‍ എന്ന നിലയ്ക്ക് മറഡോണ എത്രത്തോളം അപകടകാരിയാണെന്ന് തനിക്ക് പറയാകുമെന്നും ബാറ്റിസ്റ്റൂട്ട പറയുന്നു.

അഞ്ച് ബാലന്‍ ദ് ഓര്‍ അടക്കം മെസി കൈവരിച്ച നേട്ടങ്ങള്‍ അനവധിയാണ്. ക്ലബ് തലത്തില്‍ ബാഴ്‌സലോണയെ വലിയ ഉയരങ്ങളിലെത്തിച്ചിട്ടുണ്ട്. കോപ്പ അമേരിക്കയില്‍ രാജ്യത്തെ ഫൈനലിലെത്തിച്ചു. എന്നാല്‍ ലോകകപ്പില്‍ ജര്‍മ്മനിയോട് തോറ്റ് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്നാല്‍ വിധി അയാള്‍ക്കെതിരായിരുന്നു.

മെസിക്ക് ലോകകപ്പ് നേടാനുള്ള അവസാന അവസരമാണ് റഷ്യയിലേതെന്നും വിജയിച്ചാല്‍ മറഡോണയ്ക്കൊപ്പം എത്താമെന്നും പറയുന്നു.

മെസിക്ക് ലോകകപ്പ് നേടാനുള്ള അവസാന അവസരമാണ് റഷ്യയിലേതെന്നും വിജയിച്ചാല്‍ മറഡോണയ്ക്കൊപ്പം എത്താമെന്നും പറയുന്നു.

Source : 

ഒടിയനിലെ മഞ്ജുവിന്‍റെ ലുക്ക് പുറത്ത്!

മഞ്ജു അവതരിപ്പിക്കുന്ന 30കാരിയായ പ്രഭ എന്ന കഥാപാത്രത്തിന്‍റെ ലുക്ക് വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടത്. പാലക്കാട്ട ഒളപ്പമണ്ണ മനയില്‍ ഒടിയന്റെ അവസാനഘട്ട ചിത്രീകരണം നടക്കുന്ന ലൊക്കേഷന്‍ നിക് ഉട്ട് സന്ദര്‍ശിച്ചിരുന്നു. പാലക്കാട് നടക്കുന്ന ഷൂട്ടിംഗില്‍ 1960-1970 കാലഘട്ടമാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

മലയാള സിനിമയിലെ നായിക നടിയാണ്  http://dreamsystemsdentallab.com/Christianity-and-Paganism-in-the-Anglo---Saxon-Period മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടി. സഹോദരൻ മധു വാര്യരും ചലച്ചിത്ര അഭിനേതാവാണ്‌. മഞ്ജുവിന്റെ ഭർത്താവായിരുന്നു സിനിമ നടൻ ദിലീപ്.

Source : 

ബാലപീഡനം വിഷയമാക്കിയ മാധ്യമ പ്രവര്‍ത്തകരുടെ ‘ഹ്രസ്വചിത്രം’ നിശബ്ദം ശ്രദ്ധയാകര്‍ഷിക്കുന്നു!

ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ബാലപീഡനങ്ങളുടെ വര്‍ദ്ധനവ്. ശരിയായ അവബോധമില്ലായ്മക്കും ബോധ്യമില്ലായ്മയ്ക്കും പുറമെ ചില മാനസിക രോഗങ്ങളും ക്രിമിനല്‍ ചിന്താഗതികളും കുട്ടികളുടെ നേര്‍ക്ക് ലൈംഗിക ചാപല്യം പ്രകടിപ്പിക്കുന്നതിലേക്ക് ചിലരെ നയിക്കുന്നു. അടിയേ വേരറുത്തില്ലെങ്കില്‍ വലിയ പ്രശ്‌നമായി മാറാവുന്ന ഈ പ്രശ്‌നം പലപ്പോഴും നിസ്സാരവത്കരിക്കപ്പെടാറാണ് പതിവ്.

ഇപ്പോള്‍ ബാലപീഡനം വിഷയമാക്കി പുറത്തുവന്നിരിക്കുന്ന നിശബ്ദം എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധയാകര്‍ഷിക്കുന്നത് അതിന്റെ കാലിക പ്രസക്തികൊണ്ടുകൂടിയാണ്. ഒരു വാര്‍ത്താ ചാനലില്‍ ജോലിക്കെത്തുന്ന യുവാക്കളും അവര്‍ അവിടെ കാണേണ്ടാതായിവരുന്ന ചില സംഭവങ്ങളുമാണ് ഈ ഷോര്‍ട്ട് ഫിലിമില്‍ ദൃശ്യവത്കരിക്കുന്നത്. ചില വാര്‍ത്തകള്‍ക്ക് സാക്ഷിയാകുന്നതില്‍ ഒരു യുവാവിന്റെ പശ്ചാത്തലവും കാഴ്ച്ചക്കാരെ ചിന്തിപ്പിക്കും.

കുഞ്ഞുങ്ങളെ ലൈംഗിക സംതൃപ്തിക്കായി ഉപയോഗിക്കുന്നതിനേക്കുറിച്ച്‌ തുറന്നെഴുതിയപ്പോള്‍ അനുകൂലമായ പ്രതികരണം ലഭിച്ച നമ്മുടെ നാട്ടില്‍ തീര്‍ച്ചയായും ഇത്തരമൊരു ചിത്രത്തിന് പ്രസക്തിയുണ്ട്.

Source : 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം ‘നയന്‍’

പൃഥ്വിരാജിന്റെ നിര്‍മാണ കമ്ബനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ച്ചേഴ്സും ഒന്നിക്കുന്ന ആദ്യ ചിത്രം പ്രഖ്യാപിച്ചു.നയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജുനൂസ് മുഹമ്മദ് ആണ്.

ചിത്രത്തില്‍ പൃഥ്വിരാജ് തന്നെയാണ് നായകനായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്.

മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തിലൊരു പ്രൊജക്‌ട് എന്ന് ചിത്രം അവതരിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞു. ഹൊറര്‍ മൂഡ് നല്‍കുന്ന തരത്തിലുള്ള പോസ്റ്റാണ് പൃഥ്വിരാജ് പുറത്തുവിട്ടിരിക്കുന്നത്.

Source : 

ധര്‍മ്മജന്റെ നിര്‍മ്മാണത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രം വരുന്നു!!

നാദിര്‍ഷയുടെ സംവിധാനത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തിയ ചിത്രമായിരുന്നു കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍. ദിലീപും സക്കറിയ തോമസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. സിനിമയില്‍ നല്ലൊരു നായകനടനാവാന്‍ ആഗ്രഹിച്ച കിച്ചുവിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍.ഒരു കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് നാദിര്‍ഷ ഈ ചിത്രം ഒരുക്കിയിരുന്നത്. വിഷ്ണുവും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയിരുന്നത്.

ചിത്രത്തിലെ വിഷ്ണു ധര്‍മ്മജന്‍ കൂട്ടുക്കെട്ട് പ്രേക്ഷകരെ ഏറെ രസിപ്പിച്ചിരുന്ന കഥാപാത്രങ്ങളായിരുന്നു.കിച്ചുവായി വിഷ്ണുവും ആത്മാര്‍ത്ഥ സുഹൃത്ത് ദാസപ്പനായി ധര്‍മ്മജനും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍. ഇവര്‍ രണ്ടു പേരുടെയും പ്രകടനം ചിത്രം സൂപ്പര്‍ഹിറ്റാവുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചിരുന്നത്.

കട്ടപ്പനയ്ക്ക് ശേഷം ഇവര്‍ ഒന്നിച്ചഭിനയിച്ച ചിത്രം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത വികടകുമാരന്‍ ആണ്.ചിത്രത്തില്‍ ഒരു ജൂനിയര്‍ വക്കീലായി വിഷ്ണുവും ഗുമസ്തനായി ധര്‍മ്മജനും എത്തുന്നു.കട്ടപ്പനപ്പോലെ ഒരു കോമഡി എന്റര്‍ ടെയ്‌നറായിട്ടാണ് വികടകുമാരനും പുറത്തിറങ്ങുക. വികടകുമാരന്‍ തിയ്യേറ്ററുകളിലെത്തുന്നതിനു മുന്‍പായി വിഷ്ണു- ധര്‍മ്മജന്‍ കൂട്ടുക്കെട്ടില്‍ പുതിയ ഒരു ചിത്രം കൂടി വരുന്നു. ധര്‍മ്മജന്‍ ആദ്യമായി നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.ആര്‍ ബിനുരാജാണ്. ചിത്രത്തില്‍ വിഷ്ണുവും ധര്‍മ്മജനും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ മനു തച്ചേട്ടും ധര്‍മ്മജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന പാലക്കാട് നടന്നു.ഇത്തവണത്തെ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം നേടിയ ഇന്ദ്രന്‍സും ടെക്‌നീഷ്യന്‍മാരും ചേര്‍ന്നാണ് ഭദ്രദീപം തെളിയിച്ചത്. ഇതുവരെ പേരിടാത്ത ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് ജയഗോപനാണ്. നാല് പുതുമുഖ നായികമാരാണ് ചിത്രത്തിലുളളത്. ഇന്ദ്രന്‍സ്,ബിജുക്കുട്ടന്‍, മഞ്ജുപ്പിളള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വിഷ്ണുവും ധര്‍മ്മജനും വീണ്ടും ഒന്നിക്കുമ്ബോള്‍ മറ്റൊരു കോമഡി എന്റര്‍ടെയന്‌റില്‍ കുറഞ്ഞതൊന്നും സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കില്ല.

Source: filmibeat.com

‘സല്‍മാന്‍ എന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. കൂടാതെ അധിക്ഷേപവും അവജ്ഞയും. അഭിഷേകുമായും ഷാരൂഖുമായും എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു’

സല്‍മാന്‍ ഖാന്‍-ഐശ്വര്യ ജോഡികളുടെ പ്രണയത്തകര്‍ച്ചയെക്കുറിച്ച്‌ പല വിവാദങ്ങളായിരുന്നു അക്കാലത്ത് ഉയര്‍ന്നിരുന്നത്. അന്ന് ഐശ്വര്യ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ തന്നെ ഉപദ്രവിച്ചിരുന്നതിനെക്കുറിച്ച്‌ തുറന്നു പറഞ്ഞിരുന്നു. ആ അഭിമുഖത്തിലെ ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ഐശ്വര്യ നല്‍കിയ അന്നത്തെ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍;

‘സല്‍മാനും ഞാനും കഴിഞ്ഞ മാര്‍ച്ചില്‍ വേര്‍പിരിഞ്ഞു. പക്ഷേ, സല്‍മാന്‍ അതുമായി പൊരുത്തപ്പെട്ടിട്ടില്ല . വേര്‍പിരിഞ്ഞതിന് ശേഷം സല്‍മാന്‍ എന്നെ വിളിച്ച്‌ അസംബന്ധങ്ങള്‍ പറയുമായിരുന്നു. എന്റെ സഹതാരങ്ങളുമായി എനിക്ക് അവിഹിത ബന്ധമുണ്ടെന്ന് വരെ സല്‍മാന്‍ സംശയിച്ചു.

അഭിഷേക് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവരുമായെല്ലാം എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു. സല്‍മാന്‍ എന്നെ ശാരീരികമായി ഉപദ്രവിച്ച സമയങ്ങളുണ്ടായിരുന്നു ഭാഗ്യം കൊണ്ട് അതിന്റെ പാടുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഞാന്‍ ജോലിക്ക് പോകുമായിരുന്നു.

സല്‍മാന്റെ മദ്യാസക്തിയും അതേത്തുടര്‍ന്നുള്ള മോശം പെരുമാറ്റവുമെല്ലാം സഹിച്ചാണ് ഞാന്‍ കൂടെ നിന്നത്. പക്ഷേ, അവസാനം എനിക്ക് ലഭിച്ചത് മാനസികവും ശാരീരിരികവുമായ അധിക്ഷേപവും വിശ്വാസവഞ്ചനയും അവജ്ഞയും. അതുകൊണ്ടാണ് ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയെയും പോലെ ഞാന്‍ സല്‍മാനുമായുള്ള ബന്ധം ഉപേക്ഷിച്ചത്.’

ഇരുവരും പ്രണയത്തിലായിരുന്നപ്പോഴും സല്‍മാന്‍ മറ്റ് ബന്ധങ്ങളുണ്ടായിരുന്നതായും അത് പരോക്ഷമായി തന്നോട് കുറ്റസമ്മതം നടത്തിയതായും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു.

‘എന്റെ നല്ലതിനും എന്റെ കുടുംബത്തിന്റെ ആത്മാഭിമാനത്തിനും വേണ്ടി ഞാന്‍ സല്‍മാന്‍ ഖാനുമായി ഇനി ഒരുമിച്ച്‌ പ്രവര്‍ത്തിക്കില്ല. സല്‍മാന്‍ ഖാന്‍ എന്ന അധ്യായം എന്റെ ജീവിതത്തിലെ പേടിസ്വപ്നമാണ്. ആ അധ്യായം അവസാനിച്ചതില്‍ എനിക്ക് സമാധാനമുണ്ട്.’ – ഐശ്വര്യ അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്നാല്‍ പിന്നീട് ഇവയെല്ലാം നിഷേധിച്ച്‌ സല്‍മാന്‍ രംഗത്ത് വന്നിരുന്നു.

Source : 

രാജമൗലിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ഈ സൂപ്പര്‍ താരങ്ങള്‍ നായകന്മാര്‍ !

രാജമൗലിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

2017 നവംബര്‍ 18 മുതല്‍ എല്ലാവരും കാത്തിരിക്കുന്ന തീരുമാനം എന്നു പറഞ്ഞാണ് രാജമൗലി വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.

മാസീവ് മള്‍ട്ടി സ്റ്റാറര്‍ എന്നാണ് അദ്ദേഹം ചിത്രത്തെ പരിചയപ്പെടുത്തുന്നത്.

തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയുമായിരിക്കും ബാഹുബലി സംവിധായകന്റെ പുതിയ ചിത്രത്തിലെ നായകന്മാര്‍.

രാജമൗലി, രാം ചരണ്‍, രാമ റാവു എന്ന പേരുകളുടെ ആദ്യത്തെ അക്ഷരമായ ആര്‍, ആര്‍, ആര്‍ എന്ന ഹാഷ് ടാഗിലൂടെയാണ് വിഡിയോയില്‍ ചിത്രത്തിലെ താരങ്ങളെ പ്രഖ്യാപിച്ചത്.

ചിത്രത്തിന്റെ പേര് ഇതുവരേയും പുറത്തുവിട്ടിട്ടില്ല. ഡിവിവി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.

Source : 

സണ്ണി ലിയോണിന്റെ ജീവിതം സിനിമയാകുന്നു!

സണ്ണി ലിയോണിന്റെ ജീവിതം സിനിമയാകുന്നു. പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് സിനിമയിലെത്തിയ താരമാണ് സണ്ണി ലിയോണ്‍.

പിന്നീട് നിരവധി ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.

വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും സണ്ണി ലിയോണിനെ ശ്രദ്ധേയയാക്കി. ഇപ്പോള്‍ സണ്ണി ലിയോണിനെ കുറിച്ച്‌ ഒരു സിനിമ വരുന്നുവെന്നാണ് വാര്‍ത്ത.

ഗ്ലാമറസ് ജീവിതം മാത്രമല്ല സണ്ണി ലിയോണിന്റെ ജീവിതത്തിലെ കഷ്‍ടപ്പാടുകളും സിനിമയില്‍ വരുന്നുണ്ട്.

മുഴുനീള സിനിമയായിട്ടല്ല ഒരു വെബ് സീരിസ് ആയിട്ടാണ് സണ്ണി ലിയോണിന്റെ ജീവിതം പറയുക.

സണ്ണി ലിയോണിന്റെ യഥാര്‍ഥ പേര് കരണ്‍ജീത് കൗര്‍ എന്നാണ്. ആ പേരിലായിരിക്കും വെബ് സീരിസും.

Source : 

തന്‍റെ ഏറെനാളായുള്ള ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തില്‍ അനഘ. മിടുക്കിയെന്നുവിളിച്ച്‌ ചേര്‍ത്തുപിടിച്ച്‌ സുരേഷ് ഗോപി!!

സുരേഷ് ഗോപിയെ നേരിട്ട് ഒന്ന് കാണണമെന്ന ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് അനഘ. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അനഘ സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ താരമാണ്.

ഇഷ്ടതാരമായ സുരേഷ് ഗോപി വരുന്നുണ്ടെന്നു പറഞ്ഞാണ് അനഘയെ വീട്ടുകാരും സംഘാടകരും മത്സരവേദിയിലെത്തിച്ചത്. മത്സരം കഴിഞ്ഞതോടെ സദസിലെത്തിയ അനഘ, സൂപ്പര്‍താരം എവിടെയെന്നു ചോദിച്ചു. അന്ന് അദ്ദേഹം എത്തിയിരുന്നില്ല. അത് അനഘയെ ഒരുപാട് വിഷമത്തിലാക്കി.

ഇക്കാര്യം അടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ വാര്‍ത്തയായി വരികയും ചെയ്തിരുന്നു. ഇത് സുരേഷ് ഗോപി കാണാനിടയാവുകയും കഴിഞ്ഞ ദിവസം ജ്യോതി എന്‍ജിനിയറിംഗ് കോളജിന്റെ ക്രിസ്റ്റല്‍ ജൂബിലി സമ്മേളനത്തിനായി ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ വരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. അനഘയും വീട്ടുകാരും അവിടെ എത്തി.

അരികിലെത്തിയ സൂപ്പര്‍താരം കൈനീട്ടിയപ്പോള്‍ അനഘ ഹസ്തദാനം നല്‍കി. ‘മിടുക്കി’ എന്നു വിളിച്ച്‌ സുരേഷ് ഗോപി അനഘയെ ചേര്‍ത്തുപിടിച്ചു. അനഘയോടും കൂടെയുണ്ടായിരുന്ന അമ്മ ഉഷയോടും സഹോദരന്‍ അക്ഷയ്‌നോടുമെല്ലാം കുശലാന്വേഷണങ്ങള്‍. പിന്നെ അനഘയെയും കുടുംബാംഗങ്ങളെയും അദ്ദേഹം ചായക്കു ക്ഷണിച്ചു. ചായയും പഴംപൊരിയും ഇഷ്ടതാരത്തോടൊപ്പം കഴിച്ചു. ഒടുവില്‍ അനഘയ്ക്ക് സ്‌നേഹാശംസകളും നേര്‍ന്നാണ് സുപരേഷ്‌ഗോപി മടങ്ങിയത്.

Source :