കീരിക്കാടന്‍ ജോസല്ലേ? അല്ല…, അല്ലേ? അതെ.. കീരിക്കാടന്‍ ജോസ് മോഹന്‍ലാലിന്റെ മാത്രമല്ല മോഹന്‍രാജിന്റെയും ജീവിതം തകര്‍ത്തു!!

വര്‍ഷങ്ങള്‍ക്ക് മുമ്ബിറങ്ങിയ മോഹന്‍ലാല്‍-സിബിമലയില്‍ ചിത്രം കിരീടം അന്നും ഇന്നുമെന്നും മലയാളികള്‍ക്ക് ആവേശമാണ്. ചിത്രത്തിലെ സേതുമാധവനെ മലയാളികള്‍ നെഞ്ചിലേറ്റിയത് പോലെ ചിത്രത്തിലെ വില്ലന്‍ കീരിക്കാടന്‍ ജോസിനെയും മലയാളികള്‍ മറക്കാന്‍ ഇടയില്ല. സേതുമാധവന്റെ ജീവിതം തകര്‍ത്ത കീരിക്കാടന്‍ ജോസ് കീരിക്കാടന്റെ തന്നെ ജീവിതം തകര്‍ത്തുകളഞ്ഞു. ചിത്രത്തില്‍ കീരിക്കാടനായെത്തിയത് മോഹന്‍രാജായിരുന്നു.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍രാജ് തന്റെ ജീവിതം തകര്‍ത്ത ആ കഥാപാത്രത്തെ കുറിച്ച്‌ മനസ്സു തുറക്കുന്നത്. കീരിക്കാടന്‍ ജോസല്ലേന്ന് ചോദിച്ചാല്‍ അല്ലെന്ന് പറയും മോഹന്‍രാജ്. കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് നിങ്ങളല്ലേന്ന് ചോദിച്ചാല്‍ അതെയെന്ന് പറയും. ഒരു കാര്യം കൂടി മോഹന്‍രാജ് പറയും. കിരീടത്തില്‍ സേതുമാധവനെ അവതരിപ്പിച്ച മോഹന്‍ലാലിനെ നിങ്ങള്‍ സേതുമാധവനെന്നാണോ വിളിക്കുന്നതെന്ന് അദ്ദേഹം ചോദിക്കും.

29 വര്‍ഷമായി സിബിമലയില്‍ ചിത്രം കിരീടം ഇറങ്ങിയിട്ട്. കിരീടം മോഹന്‍രാജിന് വഴിത്തിരിവായെങ്കിലും അദ്ദേഹത്തിന്റെ ജീവിതം തകര്‍ത്തുകളഞ്ഞു. മോഹന്‍രാജ് സിനിമയില്‍ എത്തിയത് തികച്ചും ആകസ്മികമായാണ്. ചെന്നൈയില്‍ ജോലി ചെയ്യുന്ന കാലത്താണ് ആണ്‍കളെ നമ്ബാതെ, കഴുമലൈ കള്ളന്‍ എന്നീ ചി്ത്രങ്ങളില്‍ മോഹന്‍രാജ് ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സംവിധായകന്‍ കലാധരനാണ് മോഹന്‍രാജിനെ കീരിക്കാടനാക്കിയത്. അദ്ദേഹമാണ് മോഹന്‍രാജിനെ കിരീടം സെറ്റിലേയ്ക്ക് കൊണ്ടു പോകുന്നത്.

കിരീടത്തില്‍ ആദ്യം കീരിക്കാടനാക്കാന്‍ ഉദ്ദേശിച്ചിരുന്നത് മോഹന്‍രാജിനെയായിരുന്നില്ല. അതും ആകസ്മികമായിരുന്നു. കന്നടയിലെ പ്രമുഖ നടനെയായിരുന്നു ആ സ്ഥാനത്ത് ആദ്യം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണ ദിവസം ആ നടന് സെറ്റില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. അവിടെ കലാധരന്റെ മുറിയില്‍ വെച്ച്‌ മോഹന്‍രാജിനെ സംവിധായകന്‍ കാണാനിടയായി. സംവിധായകന്റെ കണ്ണില്‍ മോഹന്‍രാജിനെ കീരിക്കാടനായി കണ്ടു. ശേഷം ലോഹിതദാസും മോഹന്‍രാജിനെ കാണാനെത്തിയിരുന്നു. ഹോട്ടലിലെ ലിഫ്റ്റിനടുത്ത് വെച്ച്‌ ലോഹിതദാസ് മോഹന്‍രാജിനെ ഒന്നേ നോക്കിയുള്ളൂവെന്ന് താരം. ആ നോട്ടമായിരുന്നു മോഹന്‍രാജിന്റെ ജീവിതത്തിന് വഴിത്തിരിവായതും ജീവിതം തകര്‍ത്തതും.

കീരിക്കാടനെ പോലൊരു വേഷം ഇനി തേടിവരില്ലെന്നറിയാം. എന്നാലും എന്നും ഓര്‍ക്കാന്‍ പറ്റുന്ന നല്ലൊരു കഥാപാത്രം കൂടി ചെയ്താല്‍ കൊള്ളാമെന്നും അത്തരമൊരു കഥാപാത്രം കൂടി ചെയ്താല്‍ കൊള്ളാമെന്നുണ്ടും അത്തരമൊരു കഥാപാത്രവുമായി ഏതെങ്കിലുമൊരു സംവിധായകന്‍ വരുമെന്ന് പ്രതീക്ഷിക്കാമെന്നും മോഹന്‍രാജ് വ്യക്തമാക്കി.

കിരീടത്തിലൂടെ മോഹന്‍രാജ് മലയാളത്തിലെ അറിയപ്പെടുന്ന വില്ലന്‍മാരിലൊരാളായി മാറി. മലയാളം, തമിഴ്, തെലുങ്ക് കൂടാതെ രണ്ടു ജപ്പാനീസ് ചിത്രങ്ങളിലും അഭിനയിച്ച്‌ പ്രശസ്തി നേടിയപ്പോള്‍ ചിലര്‍ക്ക് കല്ലുകടിതോന്നി അദ്ദേഹത്തിനോട്. കേന്ദ്രസര്‍വ്വീസില്‍ ജോലി ചെയ്യുമ്ബോള്‍ സര്‍ക്കാരില്‍ നിന്ന് അനുവാദം വാങ്ങണമെന്നും അതൊന്നും ചെയ്യാതെയാണ് മോഹന്‍രാജ് സിനിമയില്‍ അഭിനയിച്ചതെന്നും ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തിയതോടെ പുള്ളിയുടെ ജോലി തെറിച്ചു.

മേലുദ്യോഗസ്ഥരുടെ ഇടപെടലും ഇതിന് കാരണമായി. അന്നു മുതല്‍ തുടങ്ങിയ നിയമപോരാട്ടത്തിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍രാജിന് നീതി ലഭിക്കുന്നത്. എന്നാല്‍ ഈ നിയമപോരാട്ടം ഗുണം ചെയ്തില്ല. 2010ല്‍ ജോലിയ്ക്ക് തിരികെ കയറിയെങ്കിലും അധികം വാകാതെ തന്നെ മോഹന്‍രാജ് ജോലിയില്‍ നിന്നും സ്വമേധയാ വിരമിച്ചു. കൂടെയുള്ള സഹപ്രവര്‍ത്തകരുടെ മോശം പെരുമാറ്റം കാരണവും സിനിമയില്‍ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു രാജി. എന്നാല്‍ മലയാള സിനിമയില്‍ ന്യൂജെന്‍ പ്രതിഭാസം വന്നതോടെ വില്ലമാരുടെ പണി പോയി.

Source :