കീരിക്കാടന്‍ ജോസല്ലേ? അല്ല…, അല്ലേ? അതെ.. കീരിക്കാടന്‍ ജോസ് മോഹന്‍ലാലിന്റെ മാത്രമല്ല മോഹന്‍രാജിന്റെയും ജീവിതം തകര്‍ത്തു!!

വര്‍ഷങ്ങള്‍ക്ക് മുമ്ബിറങ്ങിയ മോഹന്‍ലാല്‍-സിബിമലയില്‍ ചിത്രം കിരീടം അന്നും ഇന്നുമെന്നും മലയാളികള്‍ക്ക് ആവേശമാണ്. ചിത്രത്തിലെ സേതുമാധവനെ മലയാളികള്‍ നെഞ്ചിലേറ്റിയത് പോലെ ചിത്രത്തിലെ വില്ലന്‍ കീരിക്കാടന്‍ ജോസിനെയും മലയാളികള്‍ മറക്കാന്‍ ഇടയില്ല. സേതുമാധവന്റെ ജീവിതം തകര്‍ത്ത കീരിക്കാടന്‍ ജോസ് കീരിക്കാടന്റെ തന്നെ ജീവിതം തകര്‍ത്തുകളഞ്ഞു. ചിത്രത്തില്‍ കീരിക്കാടനായെത്തിയത് മോഹന്‍രാജായിരുന്നു.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍രാജ് തന്റെ ജീവിതം തകര്‍ത്ത ആ കഥാപാത്രത്തെ കുറിച്ച്‌ മനസ്സു തുറക്കുന്നത്. കീരിക്കാടന്‍ ജോസല്ലേന്ന് ചോദിച്ചാല്‍ അല്ലെന്ന് പറയും മോഹന്‍രാജ്. കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് നിങ്ങളല്ലേന്ന് ചോദിച്ചാല്‍ അതെയെന്ന് പറയും. ഒരു കാര്യം കൂടി മോഹന്‍രാജ് പറയും. കിരീടത്തില്‍ സേതുമാധവനെ അവതരിപ്പിച്ച മോഹന്‍ലാലിനെ നിങ്ങള്‍ സേതുമാധവനെന്നാണോ വിളിക്കുന്നതെന്ന് അദ്ദേഹം ചോദിക്കും.

29 വര്‍ഷമായി സിബിമലയില്‍ ചിത്രം കിരീടം ഇറങ്ങിയിട്ട്. കിരീടം മോഹന്‍രാജിന് വഴിത്തിരിവായെങ്കിലും അദ്ദേഹത്തിന്റെ ജീവിതം തകര്‍ത്തുകളഞ്ഞു. മോഹന്‍രാജ് സിനിമയില്‍ എത്തിയത് തികച്ചും ആകസ്മികമായാണ്. ചെന്നൈയില്‍ ജോലി ചെയ്യുന്ന കാലത്താണ് ആണ്‍കളെ നമ്ബാതെ, കഴുമലൈ കള്ളന്‍ എന്നീ ചി്ത്രങ്ങളില്‍ മോഹന്‍രാജ് ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സംവിധായകന്‍ കലാധരനാണ് മോഹന്‍രാജിനെ കീരിക്കാടനാക്കിയത്. അദ്ദേഹമാണ് മോഹന്‍രാജിനെ കിരീടം സെറ്റിലേയ്ക്ക് കൊണ്ടു പോകുന്നത്.

കിരീടത്തില്‍ ആദ്യം കീരിക്കാടനാക്കാന്‍ ഉദ്ദേശിച്ചിരുന്നത് മോഹന്‍രാജിനെയായിരുന്നില്ല. അതും ആകസ്മികമായിരുന്നു. കന്നടയിലെ പ്രമുഖ നടനെയായിരുന്നു ആ സ്ഥാനത്ത് ആദ്യം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണ ദിവസം ആ നടന് സെറ്റില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. അവിടെ കലാധരന്റെ മുറിയില്‍ വെച്ച്‌ മോഹന്‍രാജിനെ സംവിധായകന്‍ കാണാനിടയായി. സംവിധായകന്റെ കണ്ണില്‍ മോഹന്‍രാജിനെ കീരിക്കാടനായി കണ്ടു. ശേഷം ലോഹിതദാസും മോഹന്‍രാജിനെ കാണാനെത്തിയിരുന്നു. ഹോട്ടലിലെ ലിഫ്റ്റിനടുത്ത് വെച്ച്‌ ലോഹിതദാസ് മോഹന്‍രാജിനെ ഒന്നേ നോക്കിയുള്ളൂവെന്ന് താരം. ആ നോട്ടമായിരുന്നു മോഹന്‍രാജിന്റെ ജീവിതത്തിന് വഴിത്തിരിവായതും ജീവിതം തകര്‍ത്തതും.

കീരിക്കാടനെ പോലൊരു വേഷം ഇനി തേടിവരില്ലെന്നറിയാം. എന്നാലും എന്നും ഓര്‍ക്കാന്‍ പറ്റുന്ന നല്ലൊരു കഥാപാത്രം കൂടി ചെയ്താല്‍ കൊള്ളാമെന്നും അത്തരമൊരു കഥാപാത്രം കൂടി ചെയ്താല്‍ കൊള്ളാമെന്നുണ്ടും അത്തരമൊരു കഥാപാത്രവുമായി ഏതെങ്കിലുമൊരു സംവിധായകന്‍ വരുമെന്ന് പ്രതീക്ഷിക്കാമെന്നും മോഹന്‍രാജ് വ്യക്തമാക്കി.

കിരീടത്തിലൂടെ മോഹന്‍രാജ് മലയാളത്തിലെ അറിയപ്പെടുന്ന വില്ലന്‍മാരിലൊരാളായി മാറി. മലയാളം, തമിഴ്, തെലുങ്ക് കൂടാതെ രണ്ടു ജപ്പാനീസ് ചിത്രങ്ങളിലും അഭിനയിച്ച്‌ പ്രശസ്തി നേടിയപ്പോള്‍ ചിലര്‍ക്ക് കല്ലുകടിതോന്നി അദ്ദേഹത്തിനോട്. കേന്ദ്രസര്‍വ്വീസില്‍ ജോലി ചെയ്യുമ്ബോള്‍ സര്‍ക്കാരില്‍ നിന്ന് അനുവാദം വാങ്ങണമെന്നും അതൊന്നും ചെയ്യാതെയാണ് മോഹന്‍രാജ് സിനിമയില്‍ അഭിനയിച്ചതെന്നും ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തിയതോടെ പുള്ളിയുടെ ജോലി തെറിച്ചു.

മേലുദ്യോഗസ്ഥരുടെ ഇടപെടലും ഇതിന് കാരണമായി. അന്നു മുതല്‍ തുടങ്ങിയ നിയമപോരാട്ടത്തിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍രാജിന് നീതി ലഭിക്കുന്നത്. എന്നാല്‍ ഈ നിയമപോരാട്ടം ഗുണം ചെയ്തില്ല. 2010ല്‍ ജോലിയ്ക്ക് തിരികെ കയറിയെങ്കിലും അധികം വാകാതെ തന്നെ മോഹന്‍രാജ് ജോലിയില്‍ നിന്നും സ്വമേധയാ വിരമിച്ചു. കൂടെയുള്ള സഹപ്രവര്‍ത്തകരുടെ മോശം പെരുമാറ്റം കാരണവും സിനിമയില്‍ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു രാജി. എന്നാല്‍ മലയാള സിനിമയില്‍ ന്യൂജെന്‍ പ്രതിഭാസം വന്നതോടെ വില്ലമാരുടെ പണി പോയി.

Source : 

ഒടിയന്‍ ലൊക്കേഷനില്‍ പൃഥ്വി തിരക്കഥ വായിച്ചു, തിരക്കഥ ലാലേട്ടന് ഇഷ്ടായി….. ഇനി ലൂസിഫറെ കുറിച്ച്‌ മോഹന്‍ലാല്‍ പറയും…

മലയാളികള്‍ ഏറെ നാളായി ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൂസിഫര്‍ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ഒടിയന്‍ ലൊക്കേഷനില്‍ പൃഥ്വിയും മുരളി ഗോപിയും നേരിട്ടെത്തി മോഹന്‍ലാലിന് തിരക്കഥ വായിച്ച്‌ കേള്‍പ്പിച്ചു. മോഹന്‍ലാലിന് തിരക്കഥ ഇഷ്ടാമായി. നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂറിനും തിരക്കഥ ഇഷ്ടമായി. ഇരുവര്‍ക്കും തിരക്കഥ ഇഷ്ടമായെന്ന കാര്യം അരുണ്‍ ഗോപി അറിയിക്കുകയായിരുന്നു.

മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്ബാവൂറിന്റെ നിര്‍മ്മാണത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് ലൂസിഫര്‍. പൃഥ്വി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ഇത്രയും നാള്‍ താനും മുരളീ ഗോപിയും എന്തായിരുന്നു ചെയ്തതെന്നതിന്റെ ഉത്തരമാണ് ഇതെന്ന് പൃഥ്വിരാജ്. ഇന്നാണ് ലൂസിഫറിന്റെ തിരക്കഥ ലാലേട്ടനെ വായിച്ച്‌ കേള്‍പ്പിച്ചത്, ഇനി അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കണം. അതിന് മുന്നോടിയായി ഒരുപാട് ജോലികള്‍ ബാക്കിയുണ്ട്. ലൂസിഫര്‍ എന്താണെന്ന് കേട്ട, ലാലേട്ടനും ആന്റണി ചേട്ടനുമാകും ചിത്രത്തെ കുറിച്ച്‌ കൂടുതല്‍ പറയാന്‍ കഴിയുകയെന്നും പൃഥ്വി പറയുന്നു.

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി ചിത്രമൊരുക്കുന്നു എന്ന വാര്‍ത്തയോട് നല്ല പ്രതികരണമായിരുന്നു തുടക്കം മുല്‍ക്കെ ലഭിച്ചിരുന്നത്. പുറത്തിറങ്ങും മുമ്ബേ വാര്‍ത്തകളില്‍ ഇടംപിടിച്ച ലൂസിഫര്‍ എന്നും വാര്‍ത്താകളില്‍ ഇടംപിടിച്ചിരിന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമല്ല ഒരു പക്ഷേ പൃഥ്വിയും നായകനായേക്കാം. ഇക്കാര്യം പൃഥ്വി തന്നെയാണ് മുമ്ബൊരിക്കല്‍ വെളിപ്പെടുത്തിയത്.

മോഹന്‍ലാലും പൃഥ്വിയും മുരളി ഗോപിയും ആന്റണി പെരുമ്ബവൂറും ലൂസിഫര്‍ വിശേഷങ്ങള്‍ പങ്കു വെച്ചിരുന്നു. തനിക്കൊരു ഡൈയറക്ടോറിയല്‍ ടച്ച്‌ ഉണ്ടെന്നും ഭാവിയില്‍ താനൊരു സിനിമയെടുക്കുമെന്നും പൃഥ്വി തന്നോട് പണ്ടേ പറഞ്ഞിരിന്നതായി മോഹന്‍ലാല്‍ മുമ്ബൊരിക്കല്‍ പറഞ്ഞിരുന്നു. പൃഥ്വിയുടെ ആദ്യ ചിത്രത്തില്‍ തന്നെ തിരഞ്ഞെടുത്തില്‍ വലിയ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

വേണുനാഗവള്ളി, നെടുമുടിവേണു ഇവരൊക്കെ ആക്ടേഴ്‌സ് ആയ ശേഷം സംവിധായകരായവരാണെന്നും ഇവരുടെ ഒക്കെ ചിത്രത്തില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ ആദ്യമായാകാം ഒരു യംഗ് ജനറേഷനില്‍ നിന്നൊരു ആക്ടര്‍ ഒരു സീനിയര്‍ ആക്ടറെ വെച്ച്‌ സിനിമ ചെയ്യുന്നതും ലാല്‍ പറഞ്ഞു. എപ്പോഴും ആദ്യം നടക്കുന്ന കാര്യത്തിന് എക്‌സൈറ്റ്‌മെന്റുണ്ടാകുമെന്നും പൃഥ്വിയും മുരളിയും ആന്റണിയും പറഞ്ഞ അതേ എക്‌സൈറ്റ്‌മെന്റ് തനിക്കുമുണ്ടെന്നും നല്ലൊരു ചിത്രം കൊണ്ട് വരിക എന്നത് അവരുടെ ഉത്തരവാദിത്വമാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

തന്നേക്കാള്‍ വളരെ നന്നായി അഭിനയിക്കാന്‍ അറിയാവുന്ന ഒരാളെയാണ് കേന്ദ്രകഥാപാത്രമായി അഭിനയിക്കാന്‍ കിട്ടിയിട്ടുള്ളതെന്നും അതിനാല്‍ അഭിനയിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പൃഥ്വി മുമ്ബൊരിക്കല്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ സ്‌ക്രപ്റ്റ് ഇതുവരെയും പുറത്തുവിട്ടിട്ടില്ലെന്നും ഓരോ സീനും എന്തൊക്കെയാണെന്നുള്ള സ്റ്റേജിലേയ്ക്ക് താനും മുരളിയും ഇതുവരെയും എത്തിയിട്ടില്ലെന്നും പൃഥ്വി പറഞ്ഞിരുന്നു. സ്‌ക്രിപ്റ്റ് എത്തിക്കഴിയുമ്ബോഴാണ് കാസ്റ്റിംഗിനെ കുറിച്ച്‌ ആലോചിക്കുകയെന്നും ഇപ്പോള്‍ ചില പ്രധാന കഥാപാത്രങ്ങളും ചില മുഖങ്ങളും മാത്രമെ ഉള്ളൂവെന്നും എന്നാല്‍ നിഷ്പക്ഷമായി കാസ്റ്റ് ചെയ്യുമ്ബോള്‍ ഇതിലൊരു കഥാപാത്രം അഭിനയിക്കേണ്ടത് പൃഥ്വിരാജാണെന്ന് തോന്നിയാല്‍ ഒരുപക്ഷേ താന്‍ അഭിനയിച്ചേയ്ക്കുമെന്നും പൃഥ്വി പറഞ്ഞിരുന്നു.

ലൂസിഫര്‍ വളരെ നല്ല സിനിമയായിരിക്കുമെന്നും അതിന്റെ മേക്കിംഗിലും കഥ പറയുന്ന രീതിയിലും ഒരുപാട് പ്രത്യേകതകളുണ്ടെന്നും ആന്റണി പെരുമ്ബാവൂര്‍ വ്യക്തമാക്കി. വലിയ മഹത്തായ സിനിമയൊന്നുമല്ല, സാധാരമക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു എന്റര്‍ടെയ്‌നര്‍. എന്റര്‍ടെയ്‌നര്‍ ഉണ്ടാക്കാന്‍ അത്ര എളുപ്പമൊന്നുമല്ല, എല്ലാ രീതിയിലും മികച്ച സിനിമയായിരിക്കും ലൂസിഫര്‍. ലൂസിഫറിന്റെ തിരക്കഥ വായിച്ച ലാലേട്ടന്‍ വളരെ സന്തോഷത്തോട് കൂടിയാണ് ഇത് ചെയ്യാമെന്ന് പറഞ്ഞത്. ചിത്രം പറയുന്നത് കേരളത്തിന്റെ മാത്രം കഥയാണെന്നും ചിത്രത്തിന്റെ ക്വാളിറ്റിയെ നിര്‍ണയിക്കുന്നത് ബജറ്റ് ആയിരിക്കില്ലെന്നും പൃഥ്വിയും നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കി സിനിമ എഴുതുകയെന്നത് തന്റെ മഹാഭാഗ്യമായാണ് കാണുന്നതെന്നും ലൂസിഫറിലൂടെ തന്റെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും ഇത് തന്റെ വലിയ ഉത്തരവാദിത്വമായി ഏറ്റെടുത്തിരിക്കുകയാണെന്നും മുരളി ഗോപിയും പറഞ്ഞിരുന്നു.

Source : 

മോഹൻലാലിന് ഏറെ പ്രിയപ്പെട്ട കഥാപാത്രം , തന്നെ തേടിയെത്തിയപ്പോൾ ശോഭന ഞെട്ടി!

മായാമയൂരത്തിന്‍റെ ലൊക്കേഷനിലിരുന്ന് അഭിനയിക്കാന്‍ പോവുന്ന ഒരു സിനിമയെകുറിച്ച് മോഹന്‍ലാല്‍ പതിവില്ലാതെ സുഹൃത്തുക്കളോട് വാചാലനാവുന്നു . വളരെ ഇന്‍റ്റസ്റ്റിങ്ങായ ഒരു സിനിമയായിരിക്കുമത്. ” അതിലൊരു നര്‍ത്തകിയുടെ വേഷമുണ്ട് ഗംഭീരവേഷമാണത്”. ഇത്രയേ , ശോഭന കേട്ടുള്ളൂ.

മോഹന്‍ലാലിനെ പോലെ ഒരു വലിയ നടന്‍ ഒരു സിനിമയേയും ഒരു കഥാപാത്രത്തെയും കുറിച്ച് ഇത്ര ആവേശത്തോടെ സംസാരിക്കുന്നത് കേട്ടപ്പോള്‍ , ആ നര്‍ത്തകിയുടെ വേഷം തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ശോഭന ആഗ്രഹിക്കുകയും ചെയ്തു . ഒടുവില്‍ , മണിച്ചിത്രത്താഴിലെ നാഗവല്ലിയാവാനുള്ള ക്ഷണം ശോഭനയെ തേടിയെത്തിയപ്പോള്‍ ശരിക്കും ഞെട്ടിതരിച്ചുപോയി ശോഭന .

Source : metromatinee