മമ്മൂട്ടിയുടെ നായികയായി അനുഷ്‌ക ഷെട്ടി എത്തുന്നു….

ആരാധകര്‍ക്ക് ഇനി കാത്തിരിപ്പിന്റെ നാളുകള്‍. മമ്മൂട്ടിയുടെ നായികയായി അനുഷ്‌ക ഷെട്ടിയെത്തുന്നു. പരോള്‍ സംവിധായകന്‍ ശരത് സന്ദിതാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പരോളിനു ശേഷം ഉടന്‍ തന്നെ ഈ ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘മമ്മൂട്ടിയെ നായകനാക്കി ചെയ്യാന്‍ തീരുമാനിച്ച ആദ്യ ചിത്രം പരോളായിരുന്നില്ല എന്നതാണ് വാസ്തവം. അത് വലിയ പ്രോജക്ടായിരുന്നു. നായികയായി അനുഷ്‌ക ഷെട്ടിയെയാണ് ഉദ്ദേശിച്ചിരുന്നത്. ആ സിനിമ ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ കാരണം മാറ്റി വെയ്‌ക്കേണ്ടതായി വന്നു’

പരോള്‍ കഴിഞ്ഞാലുടന്‍ തന്നെ ഈ ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക് കടക്കാനാണ് തീരുമാനം. ഫിക്ഷന്‍ ചിത്രമായിരിക്കും ഇത് ചെന്നൈയിലെ പ്രശസ്തനായ ഒരു എഴുത്തുകാരനാണ് ഈ സിനിമയ്ക്കായി തിരക്കഥ രചിക്കുന്നത് . കഥയും ആ വ്യക്തിയുടേത് തന്നെയാണ്. റൊമാന്റികും പെര്‍ഫോമന്‍സ് ഓറിയന്റഡ് ചിത്രവുമായിരിക്കും ഇത്. ആ ചിത്രത്തിനായുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ് . തീര്‍ച്ചയായും മമ്മൂട്ടി എന്ന നടനെ സ്‌നേഹിക്കുന്നവര്‍ക്കുള്ള വലിയ സമ്മാനമായിരിക്കുമെന്ന് സംശയമില്ലെന്നും ശരത് പറഞ്ഞു.