ഏതൊക്കെ രേഖകള്‍ ദിലീപിന് നല്‍കാമെന്ന് വ്യക്തമാക്കണമെന്ന് കോടതി

നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നത് വിചാരണ കോടതി ഏപ്രില്‍ 11ലേക്ക് മാറ്റിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ഏതൊക്കെ രേഖകള്‍ പ്രതിഭാഗത്തിന് നല്‍കാമെന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ നിലപാട് അറിയിക്കണം. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ നല്‍കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം ഹൈക്കോടതിയാണ് നിലവില്‍ പരിഗണിക്കുന്നത്.

ഒരു മലയാള ചലച്ചിത്ര നടനാണ് ദിലീപ്. യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള. 1968 ഒക്ടോബർ 27-ന് ആലുവയ്ക്കടുത്ത് ദേശത്ത് പത്മനാഭൻ പിള്ളയുടെയും സരോജയുടെയും മൂത്ത മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവൻ (പത്താം ക്ലാസ്സ് 1985) തുടർന്ന് ആലുവ യു.സി. കോളജ് (പ്രീ-ഡിഗ്രി, തേഡ് ഗ്രൂപ്പ് – 1987 ), എറണാകുളം മഹാരാജാസ് കോളജ് (ബി.എ. എക്കണോമിക്‌‌സ് ,1990 ) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സർക്കാരിന്റെ മികച്ച നടനുള്ള 2011-ലെ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു.

മമ്മൂട്ടിയെ കടത്തിവെട്ടാനൊരുങ്ങി ദിലീപ്….. ട്രെന്‍ഡായി ദിലീപിന്റെ പുതിയ ലുക്ക്

മമ്മൂട്ടിയെ കടത്തിവെട്ടാനൊരുങ്ങി ദിലീപ്… മമ്മൂട്ടി അടുത്തിടെ സ്റ്റൈലിഷ് ഗെറ്റപ്പില്‍ പ്ര്ത്യക്ഷപ്പെട്ട ചിത്രമാണ് ഗ്രേറ്റ്ഫാദര്‍. മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദര്‍ ലുക്കിന് സമാന ലുക്കാണ് കമ്മാരസംഭവത്തിലെ ദിലീപിന്റേത്. ചിത്രം പുറത്തിറങ്ങും മുമ്ബേ മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദര്‍ ലുക്ക് തരംഗമായ പോലെ ദിലീപിന്റെ ഈ ലുക്കും വൈറലായിരിക്കുകയാണിപ്പോള്‍. ദിലീപിന്റെ ഈ ലുക്ക് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പുതിയ ട്രെന്‍ഡായിരിക്കുകയാണിപ്പോള്‍.

ഇരുവരുടെയും ഈ സ്റ്റൈലന്‍ ചിത്രങ്ങള്‍ ആദ്യം പകര്‍ത്തുന്നത് സിനിമാസ്റ്റില്‍ ഫോട്ടോഗ്രാഫറായ ശ്രീനാഥ് എന്‍.ഉണ്ണികൃഷ്ണനാണ്. ചിത്രത്തിന്റെ ട്രെയിലറും ടീസറും പുറത്തിറങ്ങുന്നതിന് മുമ്ബ് ഫിലിം സ്റ്റില്ലുകള്‍ വഴി ആരാധകര്‍ക്കിടയില്‍ പ്രതീക്ഷയ്ക്ക് വകയൊരുക്കിയിരുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ പൂജ നടന്ന ചടങ്ങില്‍ പൊതുവേദിയില്‍ മമ്മൂട്ടി ശ്രീനാഥിനെ പ്രശംസിച്ചിരുന്നു.

രാമലീലയ്ക്ക് ശേഷമുള്ള ദിലീപിന്റെ പുതിയ ചിത്രമാണ് കമ്മാര സംഭവം. പല പല ഗെറ്റപ്പുകളാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രാമലീലയെ പോലെ കമ്മാരസംഭവവും നവാഗത സംവിധായകന്റെ ചിത്രമാണ്. നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്ബാട്ടിന്റെ ചിത്രമാണ് കമ്മാരസംഭവം. മൂന്ന് ഗംഭീര മേക്കോവറുമായി ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 90 കാരനായും ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. പോസ്റ്ററില്‍ മൂന്നു ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. അതില്‍ 90 കാരന്റെ വേഷമാണ് ഹൈലൈറ്റ്.

രണ്ടാംലോക മഹായുദ്ധ കാലത്ത് കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യല്‍ ഡയറ്റാണ് ചിത്രം. ചിത്രത്തില്‍ ദിലീപിനെ കമ്മാരനാക്കാന്‍ ദിവസവും അഞ്ചു മണിക്കൂര്‍ മേക്കപ്പ് വേണ്ടിവന്നതായാണ് റിപ്പോര്‍ട്ടുകള്‍. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണ് ഇതിന് പിന്നില്‍.

20 കോടി മുതല്‍ മുടക്കിലാണ് കമ്മാരസംഭവം ഒരുങ്ങുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് ദിലീപിന്റെ നായികയായെത്തുന്നത്. മുരളി ഗോപിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരും ചിത്രത്തിലുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഗോകുലം മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിഷുവിന് ചിത്രം തിയേറ്ററുകളിലെത്തും…

Source : 

ദിലീപിന്റേയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിക്ക് ഇന്ന് 18 വയസ്സ് , പിറന്നാൾ ആഘോഷത്തിൽ!

ദിലീപിന്റേയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിക്ക് ഇന്ന് 18 വയസ്സ് , പിറന്നാൾ ആഘോഷത്തിൽ മലയാളികളുടെ ഒരു പുതുമുഖ താരവും , ചിത്രങ്ങൾ കാണാം.

ദിലീപിന്റേയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിക്ക് ഇന്ന് 18 വയസ്സ് തികഞ്ഞു.

പിറന്നാള്‍ ദിനത്തില്‍ ദിലീപ് ഓണ്‍ലൈന്‍ പുറത്തുവിട്ട ചിത്രം വൈറലാകുന്നു. താരപുത്രിക്ക് നിരവധി പേരാണ് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.

പ്രതിസന്ധി ഘട്ടത്തില്‍ അച്ഛനൊപ്പം ശക്തമായ പിന്തുണ നല്‍കി മീനാക്ഷി എന്നും ഒപ്പമുണ്ടായിരുന്നു.

ദിലീപിന്റെ വ്യക്തി ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവത്തില്‍ ഈ മകളും ഏറെ വേദനിച്ചിരുന്നു. എന്നും ദിലീപിനൊപ്പമായിരുന്നു മീനാക്ഷിയെന്ന് ബന്ധുക്കള്‍ക്കും ആരാധകര്‍ക്കും അരിയാവുന്ന കാര്യമാണ്.
47394662

 

 

 

 

 

 

 

ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആശംസയിലൂടെയാണ് ഇന്ന് മീനാക്ഷിയുടെ പിറന്നാളാമെന്ന് ആരാധകര്‍ക്ക് മനസ്സിലായത്.

ക്വീനിലൂടെ ശ്രദ്ധേയായ സാനിയ ഇയ്യപ്പനൊപ്പം നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രവും ഈ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Source : metromatinee