മമ്മൂട്ടിയുടെ നായികയായി അനുഷ്‌ക ഷെട്ടി എത്തുന്നു….

ആരാധകര്‍ക്ക് ഇനി കാത്തിരിപ്പിന്റെ നാളുകള്‍. മമ്മൂട്ടിയുടെ നായികയായി അനുഷ്‌ക ഷെട്ടിയെത്തുന്നു. പരോള്‍ സംവിധായകന്‍ ശരത് സന്ദിതാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പരോളിനു ശേഷം ഉടന്‍ തന്നെ ഈ ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘മമ്മൂട്ടിയെ നായകനാക്കി ചെയ്യാന്‍ തീരുമാനിച്ച ആദ്യ ചിത്രം പരോളായിരുന്നില്ല എന്നതാണ് വാസ്തവം. അത് വലിയ പ്രോജക്ടായിരുന്നു. നായികയായി അനുഷ്‌ക ഷെട്ടിയെയാണ് ഉദ്ദേശിച്ചിരുന്നത്. ആ സിനിമ ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ കാരണം മാറ്റി വെയ്‌ക്കേണ്ടതായി വന്നു’

പരോള്‍ കഴിഞ്ഞാലുടന്‍ തന്നെ ഈ ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക് കടക്കാനാണ് തീരുമാനം. ഫിക്ഷന്‍ ചിത്രമായിരിക്കും ഇത് ചെന്നൈയിലെ പ്രശസ്തനായ ഒരു എഴുത്തുകാരനാണ് ഈ സിനിമയ്ക്കായി തിരക്കഥ രചിക്കുന്നത് . കഥയും ആ വ്യക്തിയുടേത് തന്നെയാണ്. റൊമാന്റികും പെര്‍ഫോമന്‍സ് ഓറിയന്റഡ് ചിത്രവുമായിരിക്കും ഇത്. ആ ചിത്രത്തിനായുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ് . തീര്‍ച്ചയായും മമ്മൂട്ടി എന്ന നടനെ സ്‌നേഹിക്കുന്നവര്‍ക്കുള്ള വലിയ സമ്മാനമായിരിക്കുമെന്ന് സംശയമില്ലെന്നും ശരത് പറഞ്ഞു.

മമ്മൂട്ടിയെ കടത്തിവെട്ടാനൊരുങ്ങി ദിലീപ്….. ട്രെന്‍ഡായി ദിലീപിന്റെ പുതിയ ലുക്ക്

മമ്മൂട്ടിയെ കടത്തിവെട്ടാനൊരുങ്ങി ദിലീപ്… മമ്മൂട്ടി അടുത്തിടെ സ്റ്റൈലിഷ് ഗെറ്റപ്പില്‍ പ്ര്ത്യക്ഷപ്പെട്ട ചിത്രമാണ് ഗ്രേറ്റ്ഫാദര്‍. മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദര്‍ ലുക്കിന് സമാന ലുക്കാണ് കമ്മാരസംഭവത്തിലെ ദിലീപിന്റേത്. ചിത്രം പുറത്തിറങ്ങും മുമ്ബേ മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദര്‍ ലുക്ക് തരംഗമായ പോലെ ദിലീപിന്റെ ഈ ലുക്കും വൈറലായിരിക്കുകയാണിപ്പോള്‍. ദിലീപിന്റെ ഈ ലുക്ക് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പുതിയ ട്രെന്‍ഡായിരിക്കുകയാണിപ്പോള്‍.

ഇരുവരുടെയും ഈ സ്റ്റൈലന്‍ ചിത്രങ്ങള്‍ ആദ്യം പകര്‍ത്തുന്നത് സിനിമാസ്റ്റില്‍ ഫോട്ടോഗ്രാഫറായ ശ്രീനാഥ് എന്‍.ഉണ്ണികൃഷ്ണനാണ്. ചിത്രത്തിന്റെ ട്രെയിലറും ടീസറും പുറത്തിറങ്ങുന്നതിന് മുമ്ബ് ഫിലിം സ്റ്റില്ലുകള്‍ വഴി ആരാധകര്‍ക്കിടയില്‍ പ്രതീക്ഷയ്ക്ക് വകയൊരുക്കിയിരുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ പൂജ നടന്ന ചടങ്ങില്‍ പൊതുവേദിയില്‍ മമ്മൂട്ടി ശ്രീനാഥിനെ പ്രശംസിച്ചിരുന്നു.

രാമലീലയ്ക്ക് ശേഷമുള്ള ദിലീപിന്റെ പുതിയ ചിത്രമാണ് കമ്മാര സംഭവം. പല പല ഗെറ്റപ്പുകളാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രാമലീലയെ പോലെ കമ്മാരസംഭവവും നവാഗത സംവിധായകന്റെ ചിത്രമാണ്. നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്ബാട്ടിന്റെ ചിത്രമാണ് കമ്മാരസംഭവം. മൂന്ന് ഗംഭീര മേക്കോവറുമായി ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 90 കാരനായും ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. പോസ്റ്ററില്‍ മൂന്നു ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. അതില്‍ 90 കാരന്റെ വേഷമാണ് ഹൈലൈറ്റ്.

രണ്ടാംലോക മഹായുദ്ധ കാലത്ത് കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യല്‍ ഡയറ്റാണ് ചിത്രം. ചിത്രത്തില്‍ ദിലീപിനെ കമ്മാരനാക്കാന്‍ ദിവസവും അഞ്ചു മണിക്കൂര്‍ മേക്കപ്പ് വേണ്ടിവന്നതായാണ് റിപ്പോര്‍ട്ടുകള്‍. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണ് ഇതിന് പിന്നില്‍.

20 കോടി മുതല്‍ മുടക്കിലാണ് കമ്മാരസംഭവം ഒരുങ്ങുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് ദിലീപിന്റെ നായികയായെത്തുന്നത്. മുരളി ഗോപിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരും ചിത്രത്തിലുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഗോകുലം മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിഷുവിന് ചിത്രം തിയേറ്ററുകളിലെത്തും…

Source : 

ബിലാല്‍ എത്താന്‍ ഇനിയും വൈകും: ഫഹദിനെ നായകനാക്കി അമില്‍ നീരദ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു!

ആരാധകര്‍ കാത്തിരുന്ന അമല്‍ നീരദ് മമ്മൂട്ടി ചിത്രം ബിലാല്‍ എത്താന്‍ വൈകും. പകരം ഇയോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നതിന്റെ തിരക്കിലാണ് അമല്‍ നീരദ്. സിനിമയുടെ ഷൂട്ടിംഗ് വാഗമണ്ണില്‍ ആരംഭിച്ചു. അമല്‍ നീരദിന്റെ തന്നെ എന്‍ പ്രൊഡക്ഷനും, ഫഹദ് ഫാസിലിന്റെ നസ്രിയ നസീം പൊഡക്ഷന്‍സു ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

മായാനദിയിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രം ബിലാല്‍ 2 വൈകാന്‍ കാരണം ഈ ചിത്രവും അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സുമാണ്. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്ബാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

ഈ ചിത്രം പൂര്‍ത്തിയാക്കിയശേഷമായിരിക്കും ട്രാന്‍സിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കുക. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് അമല്‍ നീരദാണ്.

Source : 

മാമാങ്കത്തില്‍ ഡ്യൂപ്പിനെ വേണ്ടെന്ന് മമ്മൂട്ടി, അങ്ങനെ ആ വിമര്‍ശനവും പാഴായി!

മലയാള സിനിമ ഇന്നുവരെ കാണാത്ത കഥയും പശ്ചാത്തലവുമായാണ് മാമാങ്കം ഒരുങ്ങുന്നത്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിനെക്കുറിച്ചറിയുന്നതിനായി കാത്തിരിക്കുകയാണ് മെഗാസ്റ്റാര്‍ ആരാധകര്‍. മംഗാലപുരത്ത് വെച്ചായിരുന്നു സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിച്ചത്. പത്ത് ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടിങ്ങ് അവസാനിച്ചിട്ട് നാളുകളേറെയായി.
സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. സിനിമയുടെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇടയ്ക്ക് പുറത്തുവിട്ടിരുന്നു. ക്വീനിലൂടെ ശ്രദ്ധേയനായ ധ്രുവനും നീരജും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ട ചിത്രീകരണത്തിനിടയിലെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ വായിക്കൂ.

ഡ്യൂപ്പിനെ ഉപയോഗിക്കേണ്ട
പൊതുവെ മമ്മൂട്ടിയെക്കുറിച്ച് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ടത് ഡ്യൂപ്പിനെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ മാമാങ്കത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ മമ്മൂട്ടി സമ്മതിച്ചിരുന്നില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദ്യ ഘട്ട ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ വിവരം പുറത്തുവന്നത്. മാമാങ്കത്തിലെ സാഹസിക രംഗങ്ങളെല്ലാം സ്വന്തമായി ചെയ്യാനുള്ള താല്‍പര്യം മെഗാസ്റ്റാര്‍ പ്രകടിപ്പിച്ചുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലാണ്. ഹേറ്റേഴ്‌സിനെക്കൊണ്ട് പോലും കൈയ്യടിപ്പിക്കാവുന്ന തരത്തിലായിരിക്കും ഈ സിനിമയെന്നാണ് ആരാധകര്‍ പറയുന്നത്.

സാഹസികതയോട് അത്ര താല്‍പര്യമില്ല
പൊതുവെ സാഹസിക രംഗങ്ങളോട് അത്ര താല്‍പര്യം പ്രകടിപ്പിക്കാത്ത താരമാണ് മമ്മൂട്ടി. ദി ഗ്രേറ്റ് ഫാദറിലെ സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്ന തരത്തില്‍ താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. തനിക്കെതിരെ ഉയരുന്ന ഇത്തരം വിമര്‍ശനത്തെക്കുറിച്ചും മെഗാസ്റ്റാറിനും കൃത്യമായി അറിയാവുന്നതാണ്. സിനിമയില്‍ അരങ്ങേറുന്ന ദുല്‍ഖറിന് മമ്മൂട്ടി നല്‍കിയ ഉപദേശവും ഇതായിരുന്നു. സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്.

കരിയറിലെ ഏറ്റവും വലിയ ചിത്രം
പ്രഖ്യാപനം മുതല്‍ക്ക് തന്നെ വാര്‍ത്താ പ്രാധാന്യം നേടിയ സിനിമയാണ് മാമാങ്കം. കരിയറിലെ ഏറ്റവും വലിയ സിനിമയെന്നായിരുന്നു മമ്മൂട്ടി ഈ സിനിമയെ വിശേഷിപ്പിക്കുന്നത്. ബഡ്ജറ്റിന്‍രെ കാര്യത്തിലല്ല പ്രമേയത്തിന്റെയും അവതരണത്തിന്റെയും കാര്യത്തിലാണ് ഈ സിനിമ മലയാളത്തെ വിസ്മയിപ്പിക്കാനൊരുങ്ങുന്നത്. കാവ്യാ ഫിലിംസിന്‍രെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വീണ്ടുമൊരു ചരിത്ര സംഭവത്തിന്‍റെ ഭാഗമാവുന്നു
ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമകളില്‍ അഭിനയിക്കാന്‍ മമ്മൂട്ടിയോളം പോന്ന മറ്റൊരു താരമില്ലെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. മമ്മൂട്ടിയുടെ ലിസ്റ്റിലുള്ള ചിത്രങ്ങളില്‍ ഏറെ പ്രധാനപ്പെട്ട സിനിമയാണ്. മാമാങ്കം. അടൂര്‍ ഗോപാലകൃഷ്ണന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്നുവരെ കാണാത്ത ദൃശ്യമികവും ആക്ഷന്‍ രംഗങ്ങളുമൊക്കെയായാണ് മാമാങ്കം ഒരുക്കുന്നത്.

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണെങ്കില്‍ക്കൂടിയും സാങ്കേതിക മികവിന്റെ കാര്യത്തില്‍ ഹോളിവുഡ് സിനിമകളെ ഒാര്‍മ്മപ്പെടുത്തുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.

ഡേവിഡ് നൈനാന്‍ മുതല്‍ ഡെറിക് എബ്രഹാം വരെ! ശ്രീനാഥ് പൊളിയാണ്!

അടുത്തിടെ മലയാളികളെ ഏറെ ആകാംഷ ജനിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് ‘കമ്മാരസംഭവം’ എന്ന ദിലീപ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഫസ്റ്റ്ലുക്ക് കണ്ട ഓരോ പ്രേക്ഷകനും അന്തിച്ചിട്ടുണ്ടാകും. അത്രമേല്‍ ക്ലാസ് ആയിരുന്നു പിന്നീട് വന്ന ഓരോ സ്റ്റില്‍‌സും.

കമ്മാരസംഭവത്തിലെ ആ കിടിലന്‍ സ്റ്റി‌ല്ലുകള്‍ക്കെല്ലാം പിന്നില്‍ പ്രധാനിയായ ഒരാളുണ്ട്. ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രഫര്‍ ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍. ഒരുപക്ഷേ അധികം ആര്‍ക്കും അറിയാനിടയില്ല ഈ പേര്. കാരണം, ഇതിന് മുന്നേ രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് സ്വതന്ത്ര സ്റ്റില്‍ ഫോട്ടോഗ്രഫറായി ശ്രീനാഥ് വര്‍ക്ക് ചെയ്തിട്ടുള്ളു.

എന്നാല്‍, ശ്രീനാഥിന്റെ റേഞ്ച് ഏതെന്ന് വ്യക്തമാക്കാന്‍ ആദ്യ സിനിമ തന്നെ ധാരാളം. ദ ഗ്രേറ്റ് ഫാദര്‍ എന്ന ഹിറ്റ് ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ്മരിക രൂപമാറ്റത്തിനു കാരണം ശ്രീനാഥ് തന്നെയായിരുന്നു. ശ്രീനാഥിന്റെ കണ്ണിലൂടെയാണ് മലയാളികള്‍ ആദ്യം ഡേവിഡ് നൈനാനേയും ഇപ്പോള്‍ കമ്മാരനേയും കാണുന്നത്.

പ്രേമം എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ അസിസ്റ്റന്റ് സ്റ്റീല്‍ ഫോട്ടോഗ്രാഫര്‍ ആയി തന്റെ കരിയര്‍ തുടങ്ങിയ ശ്രീനാഥ് സ്വതന്ത്രമായി ചെയുന്ന ആദ്യ സിനിമ ആയിരുന്നു ദ ഗ്രേറ്റ് ഫാദര്‍. ടീസറിനും ട്രെയിലറിനും ഒക്കെ മുന്നേ തന്നെ കമ്മാരസംഭവത്തിനും ഗ്രേറ്റ് ഫാദറിനും വന്‍ ഹൈപ്പ് കിട്ടിയിട്ടുണ്ടെങ്കില്‍ അതിന് കാരണവും ശ്രീനാഥ് തന്നെ.

മമ്മൂട്ടിയുടെ ‘സ്ട്രീറ്റ്ലൈറ്റ്സി’ന്റേയും വര്‍ക്ക് ശ്രീനാഥിനായിരുന്നു. ഇനി പുറത്തിറങ്ങാന്‍ ഇരിക്കുന്ന അബ്രഹാമിന്റെ സന്തതികള്‍ എന്ന മെഗാസ്റ്റാര്‍ ചിത്രത്തിലെ ഡെറിക്ക് അബ്രഹാമിന്റെ കിടിലന്‍ ലുക്കും നാം ആദ്യം കാണുന്നത് ശ്രീനാഥിന്റെ കണ്ണിലൂടെ ആയിരിക്കും.

അബ്രഹാമിന്റെ പ്രോജക്റ്റ് ലോഞ്ചിങ് ഫങ്ഷനില്‍ വേദിയില്‍ വെച്ചു മമ്മൂക്ക ശ്രീനാഥിനെ അഭിനന്ദിച്ചിരുന്നു. ശ്രീനാഥ് ഇപ്പോള്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നത് മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലാണ്.

Source : 

അവസാനം മമ്മൂട്ടിക്ക് പകരം റഷീദായി മോഹൻലാൽ എത്തി!!

അവസാനം മമ്മൂട്ടിക്ക് പകരം റഷീദായി മോഹൻലാൽ എത്തി!!

ഭരതന്‍- ജോണ്‍ പോള്‍ – മമ്മൂട്ടി കൂട്ട് കെട്ടില്‍ പിറന്ന ‘കാതോട് കാതോരം ‘ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളിലൊരാളാണ് ഭാവചിത്ര ജയകുമാര്‍.

mqdefault

 

 

 

 

കാതോട് കാതോരത്തിനു ശേഷമായിരുന്നു എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരനെ സംവിധായകനാക്കി ‘പഞ്ചാഗ്നി’ എന്ന ചിത്രത്തിന് ജയകുമാര്‍ തുടക്കം കുറിച്ചത് .

നക്സല്‍ പ്രവര്‍ത്തക ഇന്ദിരയുടെ ജിവിതത്തിലേക്ക് കടന്നു വരുന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍ റഷീദിനെ മമ്മൂട്ടി ചെയ്‌താല്‍ ഉഗ്രനാവുമെന്ന് ജയകുമാര്‍ ഹരിഹരനോട് പറഞ്ഞു .

ഹരിഹരന്‍ തൊട്ടു മുന്‍പ് ചെയ്ത ‘ വികടകവി’ എന്ന ചിത്രത്തില്‍ പ്രേംനസീറിനൊപ്പം മമ്മൂട്ടിയും ഒരു വേഷം ചെയ്തിരുന്നു . നിര്‍മ്മാതാവിന്‍റെ സെലക്ഷനില്‍ ഹരിഹരന് മറിച്ചൊരു അഭിപ്രായമില്ലായിരുന്നു.

ഇതിനിടയിലാണ് , സിനിമാ രംഗത്തുള്ള പലരും ജയകുമാറിനോട് മമ്മൂട്ടിയുടെ തിരക്കിനെ കുറിച്ച് സൂചിപ്പിച്ചത് . 1986ലെ ആ വര്‍ഷം മമ്മൂട്ടി നാല്‍പ്പതോളം ചിത്രങ്ങളിലേക്ക് കരാര്‍ ചെയ്യപ്പെട്ടിരുന്നു.

( മമ്മൂട്ടിയുടെ മു പ്പത്തിയഞ്ചു ചിത്രങ്ങള്‍ റിലീസ് ചെയ്തു ) സംഗതി സ്ഥിതീകരിച്ച ഹരിഹരനും ജയകുമാറും മമ്മൂട്ടിയുടെ പിന്നാലെ പോയി സമയം കളയണ്ട എന്ന് നിശ്ചയിച്ചു .

എം .ടി .യുടെ സ്ക്രിപ്റ്റും ഹരിഹരന്‍ കപ്പിത്താനും പഞ്ചാഗ്നി യിലെ റഷീദാവാന്‍ മോഹന്‍ലാലിന് നൂറ് വട്ടം സമ്മതമായിരുന്നു .

Source : metromatinee

‘നീയേത കൊചേ’ മമ്മൂട്ടിയുടെ രസകരമായ ചോദ്യത്തിന് മുൻപിൽ അന്തം വിട്ട് ബാലതാരം!

കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചായിരുന്നു മമ്മൂട്ടി നായകനാകുന്ന പരോള്‍ എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നടനത്.

ചടങ്ങില്‍ മമ്മൂട്ടി ചിത്രത്തിന്‍റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകരേ പരിജയപെടുത്തുക ഉണ്ടായി. എല്ലാരേയും പേരെടുത്ത് പരിജയപെടുത്തി മമ്മൂട്ടി തന്‍റെ ഒപ്പം ഉണ്ടായ കുട്ടിയെ ‘നീയേത കൊചേ’  എന്ന് ചോദിച്ചു. എന്നിട്ട് ഉടന്‍ തന്നെ   മിയയുടെ മകളായി അഭിനയിക്കുന്ന  കുട്ടിയാണ് എന്ന് ഇക്ക     സധസ്സിനോട് . ഉടന്‍ തന്നെ കുട്ടി പറഞ്ഞു മിയയുടെ മകളായിട്ടല്ല ചെറുപ്പകാലമാണ്  അഭിനയിക്കുനത് എന്ന് പറഞ്ഞു.    നിനക്ക്     മോളായിട്ട് അഭിനയിക്കാന്‍ ഒക്കത്തില്ല എന്ന് മമ്മൂട്ടി മറുപടി പറഞ്ഞു. ഇരുവരുടെയും സംഭാഷണം വേദിയില്‍     ഇരുന്നവരുടെ മുഖത്ത് ചിരിപടര്‍ത്തി.