ആറ്റുമണലിന് ശേഷം വീണ്ടുമൊരു ലാലേട്ടന്‍ പാട്ട്; ഇത്തവണ ശ്രേയക്കൊപ്പം നീരാളിയില്‍

മോഹന്‍ലാല്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. റണ്‍ ബേബി റണ്ണിലെ ആറ്റുമണല്‍ പായയില്‍ എന്ന ഹിറ്റ് ഗാനത്തിന് ശേഷം വീണ്ടുമൊരു ഹിറ്റ് ഗാനവുമായി മോഹന്‍ലാല്‍ എത്തുന്നു.

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ ഒരുക്കുന്ന ചിത്രമായ നീരാളിയിലാണ് താരം പാടുന്നത്. ചിത്രത്തിന്റൈ ചിത്രീകരണം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം നദിയാ മൊയ്തുവും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രം കൂടിയാണിത്.

ഇന്ത്യന്‍ ഗായിക ശ്രേയാ ഘോഷാലിനൊപ്പമാണ് ഇത്തവണ മോഹന്‍ലാല്‍ പാടുന്നത്. ഇരുവരും ചേര്‍ന്നാലപിക്കുന്നത് ഒരു പ്രണയ ഗാനമെന്നാണ് സൂചന. പ്രമുഖ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയാണ് സംഗീതം.

 Source : 

ഒടിയന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ താരം ഇയാൻ ഹ്യൂ മ് മോഹൻലാലിനൊപ്പം!!

ഒടിയന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ താരം ഇയാൻ ഹ്യൂ മ് മോഹൻലാലിനൊപ്പം

മഞ്ജു വാര്യര്‍ക്ക് നായകന്‍ മോഹന്‍ലാല്‍ അല്ല, അപ്പോള്‍ മോഹന്‍ലാല്‍ വില്ലനോ?

മോഹന്‍ലാല്‍ – മഞ്ജു വാര്യര്‍ ജോഡിയുടെ സ്വീകാര്യതയോളം ഇന്ന് മലയാള സിനിമയില്‍ മറ്റൊരു ജോഡിക്ക് പ്രേക്ഷകര്‍ അംഗീകാരം നല്‍കില്ല. അത്രത്തോളം പ്രേക്ഷകരെ വശീകരിച്ചുകഴിഞ്ഞിട്ടുണ്ട് ആ മാന്ത്രികജോഡിയുടെ ആകര്‍ഷണീയത.

പുതിയ ചിത്രമായ ഒടിയനില്‍ മോഹന്‍ലാലും മഞ്ജുവും വീണ്ടും ഒന്നിക്കുന്നു എന്ന കേട്ടനാള്‍ മുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ വാര്‍ത്ത, ഈ സിനിമയില്‍ മോഹന്‍ലാലിന്‍റെ നായികയല്ല മഞ്ജു വാര്യര്‍ എന്നാണ്.

ഒടിയനില്‍ മഞ്ജുവിന്‍റെ ഭര്‍ത്താവായി അഭിനയിക്കുന്നത് നരേന്‍ ആണ്. അപ്പോള്‍ മോഹന്‍ലാല്‍ ഇവരുടെ വില്ലനായിരിക്കുമോ? ഒടിവിദ്യ വശമുള്ളയാള്‍ വില്ലനായിക്കൂടെന്നില്ല എന്ന ലോജിക് വച്ച്‌ മോഹന്‍ലാല്‍ ഇവര്‍ക്ക് വില്ലനായും വരാമെന്നാണ് ഇപ്പോഴത്തെ സിനിമാസംസാരം.

എന്നാല്‍ ഒഫിഷ്യലായി ഈ സിനിമയില്‍ മറ്റൊരു വില്ലനുണ്ട്. അത് സാക്ഷാല്‍ പ്രകാശ് രാജാണ്. ഇതോടെ മോഹന്‍ലാലിന്‍റെ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തേക്കുറിച്ചുള്ള ദുരൂഹത വര്‍ദ്ധിച്ചിരിക്കുകയാണ്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഹരികൃഷ്ണനാണ്. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ കോറിയോഗ്രാഫി.

Source : 

മോഹൻലാലിൻറെ സൂപ്പര്ഹിറ് ദേവാസുരം സിനിമയുണ്ടാവാൻ കാരണകാരിയായ ആ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ…

മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ നാഴിക കല്ലുകളിൽ ഒന്നാണ് ദേവാസുരം. ആ ചിത്രം പിറക്കാൻ സംവിധായകനോ നായകനോ ഒന്നുമല്ല കാരണം. മറിച്ച് , മലയാള സിനിമയിലെ ഒരു ലേഡി സൂപ്പർ സ്റ്റാറാണ്.
അതിനെ പറ്റി ചിത്രത്തിന്റെ സംവിധായകനായ അന്തരിച്ച അനുഗ്രഹീത കലാകാരൻ ഐ വി ശശി ഒരിക്കൽ ഒരു ടെലിവിഷൻ ഷോയിൽ മനസ് തുറന്നു. അതിങ്ങനെയാണ് ;

കള്ളനും പോലീസും എന്ന ഫ്ലോപ്പ് സിനിമ കഴിഞ്ഞു സാമ്പത്തികമായി തകർന്നു നിൽക്കുകയായിരുന്നു അനുഗ്രഹ വി.ബി.കെ. മേനോൻ. ആ സമയത്ത് തിരക്കഥാകൃത്ത് രഞ്ജിത് ദേവാസുരത്തിന്റെ കഥ മേനോനോടും ഐ. വി.ശശിയോടും പറഞ്ഞു.

പറഞ്ഞു തീരുന്നതുവരെ നടൻ മുരളിയായിരുന്നു ഐ. വി. ശശിയുടെ മനസ്സിൽ മംഗലശേരി നീലകണ്ഠന്റെ വേഷമിടാൻ കണ്ടുവച്ചത്. എന്നാൽ കഥ കേട്ടയുടൻ മേനോൻ പറഞ്ഞു ഇത് മോഹൻലാൽ ചെയ്യേണ്ട സിനിമയാണ്, നീലകണ്ഠനെ അനശ്വരമാക്കാൻ ലാലിനെകൊണ്ട് സാധിക്കും. മോഹൻലാലിനെത്തേടി ഈ കഥയും ആയി ചെല്ലുമ്പോൾ രണ്ടു കൊല്ലത്തേക്ക് അദ്ദേഹത്തിന് ഡേറ്റ് ഇല്ലെന്നു പറഞ്ഞു.

എന്നാൽ മോഹൻലാലും ഈ കഥ കേട്ടയുടൻ രണ്ടു സിനിമകൾ മാറ്റിവെച്ചുകൊണ്ട് ദേവാസുരത്തിനായി തന്റെ ഡേറ്റ് നൽകി. ഡേറ്റ് കിട്ടികഴിഞ്ഞപ്പോൾ പിന്നെ പണമായിരുന്നു പ്രധാന പ്രശ്നം. ആ സമയത്ത് ആണ് സീമ മുന്നോട്ടു വന്നത്. ദേവാസുരം തുടങ്ങുവാനുള്ള പണം നിർമാതാവിന് അന്ന് നൽകി സഹായിച്ചത് സീമയാണ്.

Source : Metromatinee

അവസാനം മമ്മൂട്ടിക്ക് പകരം റഷീദായി മോഹൻലാൽ എത്തി!!

അവസാനം മമ്മൂട്ടിക്ക് പകരം റഷീദായി മോഹൻലാൽ എത്തി!!

ഭരതന്‍- ജോണ്‍ പോള്‍ – മമ്മൂട്ടി കൂട്ട് കെട്ടില്‍ പിറന്ന ‘കാതോട് കാതോരം ‘ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളിലൊരാളാണ് ഭാവചിത്ര ജയകുമാര്‍.

mqdefault

 

 

 

 

കാതോട് കാതോരത്തിനു ശേഷമായിരുന്നു എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരനെ സംവിധായകനാക്കി ‘പഞ്ചാഗ്നി’ എന്ന ചിത്രത്തിന് ജയകുമാര്‍ തുടക്കം കുറിച്ചത് .

നക്സല്‍ പ്രവര്‍ത്തക ഇന്ദിരയുടെ ജിവിതത്തിലേക്ക് കടന്നു വരുന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍ റഷീദിനെ മമ്മൂട്ടി ചെയ്‌താല്‍ ഉഗ്രനാവുമെന്ന് ജയകുമാര്‍ ഹരിഹരനോട് പറഞ്ഞു .

ഹരിഹരന്‍ തൊട്ടു മുന്‍പ് ചെയ്ത ‘ വികടകവി’ എന്ന ചിത്രത്തില്‍ പ്രേംനസീറിനൊപ്പം മമ്മൂട്ടിയും ഒരു വേഷം ചെയ്തിരുന്നു . നിര്‍മ്മാതാവിന്‍റെ സെലക്ഷനില്‍ ഹരിഹരന് മറിച്ചൊരു അഭിപ്രായമില്ലായിരുന്നു.

ഇതിനിടയിലാണ് , സിനിമാ രംഗത്തുള്ള പലരും ജയകുമാറിനോട് മമ്മൂട്ടിയുടെ തിരക്കിനെ കുറിച്ച് സൂചിപ്പിച്ചത് . 1986ലെ ആ വര്‍ഷം മമ്മൂട്ടി നാല്‍പ്പതോളം ചിത്രങ്ങളിലേക്ക് കരാര്‍ ചെയ്യപ്പെട്ടിരുന്നു.

( മമ്മൂട്ടിയുടെ മു പ്പത്തിയഞ്ചു ചിത്രങ്ങള്‍ റിലീസ് ചെയ്തു ) സംഗതി സ്ഥിതീകരിച്ച ഹരിഹരനും ജയകുമാറും മമ്മൂട്ടിയുടെ പിന്നാലെ പോയി സമയം കളയണ്ട എന്ന് നിശ്ചയിച്ചു .

എം .ടി .യുടെ സ്ക്രിപ്റ്റും ഹരിഹരന്‍ കപ്പിത്താനും പഞ്ചാഗ്നി യിലെ റഷീദാവാന്‍ മോഹന്‍ലാലിന് നൂറ് വട്ടം സമ്മതമായിരുന്നു .

Source : metromatinee