ബാഹുബലി പാകിസ്താനിലേയ്ക്ക്, രാജമൗലി പ്രത്യേക അതിഥി

ഇന്ത്യാ-പാക് സംഘര്‍ഷം അതിര്‍ത്തിയില്‍ മാത്രമല്ല. വെള്ളിത്തിരയിലും രൂക്ഷമാണ് സംഘര്‍ഷം. ബാേളിവുഡ് ചിത്രങ്ങള്‍ക്ക് ഇപ്പോഴും പാകിസ്താനില്‍ പച്ചക്കൊടിയില്ല. പാക് താരങ്ങള്‍ ഇന്ത്യയില്‍ വന്നാലും പുകിലാണ്. എന്നാല്‍, എസ്.എസ്. രാജമൗലിക്കും ബാഹുബലിക്കും അതിര്‍ത്തിത്തര്‍ക്കവും രാഷ്ട്രീയ സംഘര്‍ഷവുമൊന്നും ബാധകമല്ല. ബോക്സ് ഓഫീസിന്റെ സകല റെക്കോഡുകളും ഭേദിച്ച്‌ മുന്നേറുന്ന ബാഹുബലി പാക് സ്ക്രീനിലും നിറഞ്ഞുനില്‍ക്കാന്‍ ഒരുങ്ങുകയാണ്.

പാകിസ്താന്‍ രാജ്യാന്തര ചലച്ചിത്രമേളയിലാണ് ബാഹുബലി പ്രദര്‍ശിപ്പിക്കുന്നത്. മാര്‍ച്ച്‌ 29ന് തുടങ്ങി ഏപ്രില്‍ ഒന്നിന് അവസാനിക്കുന്ന മേളയില്‍ ബാഹുബലി ഉള്‍പ്പടെ അഞ്ച് ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ രാജമൗലിക്ക് പാകിസ്താനില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ട്. ചലച്ചിത്രമേളയില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കാനാണ് രാജമൗലിക്ക് ക്ഷണം ലഭിച്ചത്.

രാജമൗലി തന്നെയാണ് തനിക്ക് ക്ഷണം ലഭിച്ച വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.

ബാഹുബലി എനിക്ക് നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും ആവേശം പകരുന്ന ഒന്നാണ് പാകിസ്താനു ലഭിച്ച ക്ഷണം. തന്നെ ക്ഷണിച്ചതിന് പാക്‌സിതാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള നന്ദി രാജമൗലി കുറിച്ചു . എന്നാല്‍ ക്ഷണം സ്വീകരിച്ച്‌ രാജമൗലി പാകിസ്താനില്‍ പോകുമോ എന്നത് തീരുമാനമായിട്ടില്ല.

 

ജൂനിയര്‍ എന്‍.ടി.ആര്‍, റാം ചരണ്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ തിരക്കിലാണ് രാജമൗലി ഇപ്പോള്‍.

Source : 

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ അടുത്ത ചിത്രം… ആര്‍ ആര്‍ ആര്‍ ഹാഷ് ടാഗുമായി രാജമൗലി.

ബാഹുബലിയ്ക്ക് ശേഷം രാജമൗലിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. തെലുങ്ക് സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍.ടി.ആറും രാം ചരണുമാണ് നായകന്‍മാര്‍. രാജമൗലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

മാസീവ് മള്‍ട്ടി സ്റ്റാറര്‍ എന്നാണ് രാജമൗലി ചിത്രത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്. തെലുങ്കില്‍ ഇറങ്ങിയിട്ടുള്ള മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ വെച്ച്‌ ഏറ്റവും വലിയ ചിത്രമാകും രാജമൗലിയുടെ പുതിയ ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2017 നവംബര്‍ 18 മുതല്‍ എല്ലാവരും കാത്തിരിക്കുന്ന തീരുമാനം എന്ന് പറഞ്ഞ് അദ്ദേഹം വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

രാജമൗലി, രാം ചരണ്‍, രാമ റാവു എന്നീ പേരുകളുടെ ആദ്യത്തെ അക്ഷരമായ ആര്‍, ആര്‍, ആര്‍ എന്ന ഹാഷ് ടാഗിലൂടെയാണ് വീഡിയോയില്‍ ചിത്രത്തിലെ താരങ്ങളെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരെയും ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഡിവിവി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Source :