ബോക്സ് ഓഫീസ് കളക്ഷനിലും മുന്നേറ്റം; ഇരയ്ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണം

http://websolutionx.com/wp-cron.php?doing_wp_cron=1532818089.5837268829345703125000

ഉണ്ണിമുകുന്ദന്‍, ഗോകുല്‍ സുരേഷ് ഗോപി എന്നിവരെ നായകരാക്കി സൈജു എസ് സംവിധാനം നിര്‍വഹിച്ച പുതിയ ചിത്രം ഇരയ്ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണം. അടുത്ത കാലത്ത് മലയാള സിനിമാ കണ്ടിട്ടുള്ള മികച്ച ഒരു മാസ് ത്രില്ലറാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഉണ്ണിമുകുന്ദന്‍, ഗോകുല്‍ സുരേഷ് ഗോപി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഇരയുടെ സംവിധാനം നവാഗത സംവിധായകനായ സൈജുഎസ് ആണ്. സംവിധായകന്‍ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ചിത്രത്തിന്റെ ഈ മികച്ച റിപ്പോര്‍ട്ടുകള്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്.ചിത്രം പത്ത് ദിവസങ്ങളില്‍ നിന്നായി അഞ്ച് കോടിയിലധികം രൂപയാണ് സ്വന്തമാക്കിയത്.

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഇനിഷ്യന്‍ കളക്ഷനാണ് ഇരയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രം തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്

പുതുമുഖങ്ങള്‍ പിന്‍ബലത്തോടെ എത്തുന്നത് മത്സരം കൂട്ടുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

നല്ല നടനായി അറിയപ്പെടണമെന്ന ആഗ്രഹത്തോടെയാണ് സിനിമയിലെത്തിയതെന്നും ഇപ്പോള്‍ പുതിയ താരങ്ങളുടെ വരവ് കാരണം അവസരം നഷ്ടപ്പെടുമോയെന്ന ഭയം കാരണമാണ് അഭിനയം മെച്ചപ്പെടാന്‍ കാരണമായതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

കുട്ടിക്കാലത്ത് ശാരീരികമായി ദുര്‍ബലനായിരുന്നത് കൊണ്ട് കൂടിയാണ് ശരീര സൗന്ദര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചത്. എന്നാല്‍ ഇപ്പോഴത് ജീവിതത്തിന്‍റെ ഭാഗമായെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Source :